DweepDiary.com | ABOUT US | Wednesday, 24 April 2024

കാലിക്കറ്റ് സർവ്വകലാശാല ജൂബിലി ആഘോഷം ലക്ഷദ്വീപിലും .

In main news BY Admin On 15 February 2018
തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 17,18 തീയതികളിലായി ആന്ത്രോത്ത് പി.എം.എസ്.സി.യൂ. സി യിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടി വൈസ് ചാൻസിലർ ഡോ.കെ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. പ്രോ-വൈസ് ചാൻസിലർ ഡോ.പി.മോഹൻ അധ്യക്ഷത വഹിക്കും. തുടർന്ന് ലക്ഷദ്വീപിനെ പറ്റി ചരിത്രകാരൻ ഡോ.കെ.കെ.മുഹമ്മദ് പ്രഭാഷണം നടത്തും , അലി മണിക്ക്ഫാൻ, നിയമസഭ സ്പീക്കറുടെ പ്രസ് സെക്രട്ടറി ഡോ.പി.ജെ.വിൻസെൻ്റ് എന്നീ പ്രമുഖർ പങ്കെടുക്കുന്നു. തുടർന്ന് ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകാൻ നാടൻ കലാ പ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് ലക്ഷദ്വീപ്‌ യൂണിവേഴ്സിറ്റി സെൻ്ററുകളുടെ ഡീൻ പി.പി.മുഹമ്മദ് അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY