DweepDiary.com | Thursday, 22 February 2018

ഓഖി ദുരിത ബാധിതർക്ക് ഒരു കൈത്താങ്ങ്.

In main news / 13 February 2018
കൽപേനി: തണൽ ചാരിറ്റബിൾ ഓർഗനൈസേഷനും കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബും സംയുക്തമായി വിതരണം ചെയ്ത അരിയും പയറും ഓഖി ദുരിത ബാധിതർ ഒരാശ്വാസമായി. നിർധനനരായ പതിനഞ്ച് കുടുംബങ്ങൾക്കാണ് ഓരോ ചാക്ക് അരിയും മൂന്ന് കിലോ വീതം പയറും വിതരണം ചെയ്തത്.ഇരു സംഘടനാ പ്രവർത്തകരും ഒന്നിച്ച് കൊണ്ട് കെ ബി സി സി ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് നിയുക്ത ചെയർപേഴ്സൺ യു.പി ഹംസ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വേങ്ങേരി നിറവ് പ്രെജക്ട് കോ ഓർഡിനേറ്റർ ബാബു പറമ്പത്തും പ്രവർത്തകരായ പി ആർ വത്സല ടീച്ചറും വിശിഷ്ടാഥിതികളായത്തിയ തണൽ പ്രവർത്തകരായ അഹ്മദ് ഖാഫും തബീബുൽ ആലമും കെ ബി സി സി പ്രവർത്തകനും അധ്യാപകനുമായ യു പി മുഹമ്മദ് ഹാരിസും റിട്ടയേർഡ് ഓഫീസർ എം കെ അബ്ദുള്ളക്കോയയും യോഗത്തിൽ സംസാരിച്ചു. പതിനഞ്ച് കുടുംബങ്ങൾക്കാണ് സഹായം നൽകിയെതെങ്കിലും നാല് കുടുംബങ്ങൾ മാത്രമാണ് ചടങ്ങിൽ സംബദ്ധിച്ച് മുഖ്യാഥിതിയിൽ നിന്നും സഹായം നേരിട്ട് കൈപ്പറ്റിയത്. ബാക്കി വരുന്ന കുടുംബങ്ങളിലേക്ക് കെ ബി സി സി പ്രസിഡണ്ട് ശിഹാബുദ്ധീന്റെ നേതൃത്വത്തിൽ എത്തിച്ച് കൊടുക്കുക യാണ് ചെയ്തത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY