DweepDiary.com | Monday, 22 October 2018

മെഡിക്കൽ ആംബുലൻസ് പ്രശ്നം.NYC പ്രതിഷേധിച്ചു.

In main news / 06 February 2018
അഗത്തി ഇന്ദിരാ ഗാന്ധി സ്പഷാലിറ്റി ഹോസ്പിറ്റലിൽ നിന്നും പ്രസവാനന്തരം ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺ കുഞ്ഞിന്നെ കൊച്ചിയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടു പോകുന്നതിൽ വന്ന കാലതാമസം മൂലം കുഞ്ഞ് കൊച്ചിയിൽ മരിക്കാനിടയായ സംഭവങ്ങളിൽ പ്രധിഷേധിച്ച് NYC യുടെ നേത്രത്ത്വത്തിൽ അന്ത്രോത്ത് ദ്വീപ് Sub Divisional Officer റുടെ ഒഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.വിഷയവുമായി ബന്ധപ്പെട്ട് സംവിധാനങ്ങളുടെ നടപടികളിൽ വീഴ്ച്ച സംഭവിച്ചില്ല എന്ന് സ്ഥാപിച്ച് കൊണ്ട് കലക്ടർ ഇറക്കിക്കിയ വിശദീകരണ കുറിപ്പിൽ NYC യുടെ ശക്തമായ അത്രപ്തി നേതാക്കൾ രേഖപ്പെടുത്തി.എയർ ആംബുലൻസിന്റെ പ്രവർത്തനങ്ങളിൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സമയബന്ധിതമായി അന്വേഷണം നടത്തി ശക്തമായ ശിക്ഷാ നടപടികൾ കൈകൊള്ളണമെന്നും കുഞ്ഞിനെ നഷ്ട്ടപെട്ട കുടുംബത്തിന് തക്കതായ നഷ്ട്ടപരിഹാരം നൽകണമെന്നും ആവശ്യമുന്നയിച്ച് കൊണ്ട് അഡ്മിനിസ്ട്രേറ്റർക്ക് സമർപ്പിക്കുവാനുള്ള നിവേദനം സംഘം സ്ഥലത്തെ SDO യ്ക്ക് കൈമാറി.കവരിത്തി ഹെലിപ്പാഡിന് സമാനമായി അഗത്തി വിമാനത്താവളത്തിലും ഹെലിക്കോപ്റ്ററുകൾക്ക് ഇന്ധനം നിറയ്ക്കുവാനുള്ള സംവിധാനങ്ങൾ സമയബന്ധിതമായി ഒരുക്കണമെന്ന് പ്രതിനിധി സംഘം ആവ്ശ്യപ്പെട്ടു. കൂടാതെ എയർ ആംബുലൻസിന്റെ ഭാവിയിലുള്ള പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ശാശ്വത പരിഹാരത്തിനായി ഒരു ഹെലിക്കോപ്റ്റർ കൂടി ലക്ഷദ്വീപിനായി അനുവദിക്കണമെന്നും സംഘം ആവ്ശ്യപ്പെട്ടു. പ്രതിഷേധ മാർച്ച് അന്ത്രോത്ത് NCP പ്രസിഡന്റ് ശ്രി K K ഹംസക്കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അന്ത്രോത്ത് 3rd ജില്ലാ പഞ്ചായത്ത് അംഗം ശ്രി.Jalaludheen MK (ഉവ്വവ്വ), 7 ആം വാർഡ് പഞ്ചായത്ത് അംഗം ശ്രി. അൻവർ ഹുസൈയ്ൻ A B, മുതിർന്ന നേതാക്കളായ PP.Cheriya Koya മാസ്റ്റർ, Rasheed N,T Hussain,TP Cheriya Koya,NP Mujeeb,Abdu P എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY