DweepDiary.com | Thursday, 24 May 2018

വിദ്യാർതികളെ അനുമോദിച്ച് കെ ബി സി സി.

In main news / 05 February 2018
അഹമ്മദാബാദിൽ നടന്ന നാഷണൽ സയൻസ് കോൺഗ്രസ്സിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയ ലക്ഷദ്വീപ്‌ ടീമംഗങ്ങളെ 04.02.2018 ന് നടത്തിയ ചടങ്ങിൽ വെച്ച് അനുമോദിച്ചു.ലക്ഷദ്വീപിൽ വെച്ചു തന്നെ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. കല്പേനി പഞ്ചായത്ത് നിയുക്ത ചെയർപേഴ്സൺ യു പി ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം കെ ഷെയ്ക്കോയ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അധ്യാപകനും കെ ബി സി സി മെംബറുമായ ഹാരിസ് യു പി സ്വാഗത പ്രസംഗം നിർവഹിച്ചു.പഞ്ചായത്ത് മെംബർമാരായ വാജിദ് ഖാൻ ,എം കെ അബ്ദുള്ളക്കോയ എന്നിവർ സംസാരിച്ചു. ഉത്തര കൊറിയയിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന നസ്റീന നാസറിന് ചടങ്ങിൽ ആശംസകളർപ്പിച്ചു.എല്ലാ ടീം അംഗങ്ങൾക്കും ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു.ടീം അംഗമായ ശാക്കിറ കെ പി വി യുടെ ഗാനം ചടങ്ങിന് മാറ്റു കൂട്ടി. കൊച്ചു അവതാരികമാരായ ഹംന ഫാത്തിമയും ആദിയ ഷിറീനും ചടങ്ങിൽ നിറഞ്ഞു നിന്നു.അൻവർ ഹുസ്സൈൻ കെ കെ യുടെ നന്ദി പ്രകടനത്തോടെ കല്പേനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് അവസാനിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY