DweepDiary.com | ABOUT US | Thursday, 25 April 2024

കവരത്തി സ്മാര്‍ട്ടാകും

In main news BY Admin On 21 January 2018
ദില്ലി: കേന്ദ്ര നഗരവികസനകാര്യമന്ത്രാലയം നടപ്പാക്കുന്ന സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയിലേക്ക്‌ ഒന്‍പത്‌ നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തി. ലക്ഷദ്വീപ്‌ തലസ്ഥാനമായ കവരത്തി, തമിഴ്‌നാട്ടിലെ ഇറോഡ്‌, അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗര്‍, കേന്ദ്രഭരണപ്രദേശമായ ദിയു,സില്‍വാസാ, ഉത്തര്‍പ്രദേശിലെ ബറേലി,സഹറാന്‍പുര്‍, മൊറാദാബാദ്‌, ബിഹാര്‍ ഷെരീഫ്‌ തുടങ്ങിയ ഒന്‍പത്‌ നഗരങ്ങളെയാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയിലേക്ക്‌ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതോടെ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നഗരങ്ങളുടെ എണ്ണം 99 ആയി.
കേന്ദ്രനഗരവികസന മന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയുള്ള മന്ത്രിയായ ഹര്‍ദീപ്‌ സിംഗ്‌ പുരിയാണ്‌ പുതിയ സ്‌മാര്‍ട്ട്‌ സിറ്റികളെ പ്രഖ്യാപിച്ചത്‌. ഈ നഗരങ്ങളുടെ വികസനത്തിനായി 409 പദ്ധതികളിലൂടെ 12,824 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന്‌ മന്ത്രി അറിയിച്ചു. പട്ടികപുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയ നഗരങ്ങളില്‍ മൂന്നെണ്ണം ഉത്തര്‍പ്രദേശില്‍ നിന്നാണ്‌.

SHARE YOUR FEEDBACK

RECENT IN THIS CATEGORY