DweepDiary.com | ABOUT US | Friday, 29 March 2024

ബേപ്പൂരിലെ പുതിയ പാസഞ്ചര്‍ റിപ്പോര്‍ട്ടിങ്ങ് കേന്ദ്രം നാശത്തിന്‍റെ വക്കില്‍

In main news BY Admin On 14 January 2018
ബേപ്പൂര്‍ (14/01/2018): വൈദ്യുതീകരണം പൂര്‍ത്തിയാക്കാത്തതിനാല്‍ സ്മാരകമായി കോഴിക്കോട് ബേപ്പൂരിലെ സുരക്ഷാ പരിശോധന കേന്ദ്രം. ലക്ഷദ്വീപുകാരുടെ സൗകര്യം ലക്ഷ്യമിട്ടാണ് 43.5 ലക്ഷം രൂപ ചെലവില്‍ കെട്ടിടം പണിതീര്‍ത്തത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഒരുമാസത്തിലധികം വേണ്ടിവരുമെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്.

ലക്ഷദ്വീപിലേയ്ക്കുള്ള കപ്പല്‍ യാത്രക്കാരെയും അവരുടെ ബാഗേജും പരിശോധിക്കുന്നതിന് തുറമുഖ കവാടത്തിലാണ് ഇരുനില കെട്ടിടം നിര്‍മിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. കെട്ടിടം വൈദ്യുതീകരിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ വൈകി. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഇലക്ട്രിക്കല്‍ വിഭാഗം അടുത്തിടെ സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ 3.90 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനുമതിയായെങ്കിലും ടെന്‍ഡര്‍ നടപടി നീളുകയാണ്. തുറമുഖ വാര്‍ഫിലെ താല്‍ക്കാലിക കെട്ടിടത്തില്‍ സജ്ജീകരിച്ച എക്സ്റേ സ്കാനിങ്, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവയെല്ലാം പുതിയ ഇടത്തിലേക്കു മാറ്റുകയായിരുന്നു ലക്ഷ്യം.

പുതിയ ഓഫിസ് പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ദ്വീപ് യാത്രികരുടെ പരിശോധനയ്ക്കായുള്ള കാത്തിരിപ്പ് കുറയ്ക്കാനാകും. മഴനനഞ്ഞുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയും ഒഴിവാക്കാം. ബേപ്പൂര്‍ തുറമുഖം ഇന്റര്‍നാഷനല്‍ ഷിപ്സ് ആന്‍ഡ് പോര്‍ട്ട്സ് സെക്യുരിറ്റി കോഡിന് കീഴിലേയ്ക്ക് മാറുന്നതിന്റെ ആദ്യ നടപടിയും പൂര്‍ത്തിയാക്കാനാകും.


കടപ്പാട്മ: ലയാള മനോരമ

SHARE YOUR FEEDBACK

RECENT IN THIS CATEGORY