സ്കൂൾ വാര്‍ഷിക ദിനത്തില്‍ പായസം ഉണ്ടാക്കാൻ വെച്ചിരുന്ന ചെരുവകളിൽ ഉപ്പ് കലർത്തി.
കല്‍പേനി- ഡോ കെ കെ മുഹമ്മദ് കോയാ മെമ്മോറിയൽ ഹൈസ്കൂൾ വർഷികത്തിന് പായസം ഉണ്ടാക്കാൻ വറുത്തു വച്ചിരുന്ന രണ്ട് കിലോയോളം വരുന്ന കശുവണ്ടിയിലും ഉണക്കമുന്തിരിയിലും ഉപ്പു കലർത്തി. കല്‍പേനിയിലെ എല്ലാ സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും നാട്ടിലെ പ്രമുഖരും മാതാപിതാക്കളും പങ്കെടുത്ത വാര്‍ഷിക പരിപാടിയില്‍ വിളമ്പാൻ വേണ്ടി തയ്യാറാക്കിയ പായസത്തിന്റെ ചേരുവകളിലാണ് ഉപ്പു കലർത്തിയത്. തക്ക സമയത്തു ചില കിച്ചൻ സ്റ്റാഫുമാരുടെ ശ്രദ്ധയിൽ പെട്ടത് കൊണ്ടു അപകടം ഒഴിവായി. ആരാണ് ഇത് ചെയ്തത് എന്ന് ഇത് വരെ അറിവായിട്ടില്ല. ഇത് ചെയ്തത് ആര് തന്നെയായാലും അവരെ മാതൃകാപരമായി ശിക്ഷിക്കാൻ അധികാരികളുടെ മേൽ സമ്മർദ്ധം ചെലുത്തുമെന്ന് കല് പേനി സ്വദേശിയും NYC കല്പേനി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ ശബാബ് കെ ഓ ദ്വീപ് ഡയറിയോട് പറഞ്ഞു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത