DweepDiary.com | Sunday, 23 September 2018

സന്തോഷ്ട് ട്രോഫിയില്‍ 'ഓഖിയായി' ലക്ഷദ്വീപ്

In main news / 09 January 2018
അഹമദാബാദ്- ലക്ഷദ്വീപിന്റെ അഭിമാനം ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ട് സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ ശക്തരായ മദ്ധ്യപ്രദേശിനെ 5 - 0 ത്തിന് പരാജയപ്പെടുത്തി ലക്ഷദ്വീപ് ഫുഡ്ബോൾ ടീം വീണ്ടും കരുത്ത് തെളിയിച്ചു. അഹമ്മദാബാദിലെ Trance Stadiya യിലാണ് മത്സരം നടന്നത്. മിനിക്കോയിലെ ഷഫീക്ക് ടി. ഡി. യുടെ മിന്നുന്ന ഹാട്രിക്ക് വിജയത്തിന്റെ തിളക്കം വർധിപ്പിച്ചു. ആന്ത്രോത്ത് സ്വദേശിയായ ഷെഫീക്ക് കെ ( ഷെഫീക്ക് ജൂനിയർ) ആണ് ബാക്കിയുള്ള രണ്ട് ഗോളുകൾ നേടിയത്. അടുത്ത മത്സരം മഹാരാഷ്ട്ര ക്കെതിരെയാണ്. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാൽ സന്തോഷ് ട്രോഫി കളിക്കാനാകും. ടീം ഒന്നടങ്കം നല്ല പ്രതീക്ഷയിലാണെന്ന് ലക്ഷദ്വീപ് ടീം മാനേജർ നാസറുദ്ദീൻ ബഗ്ളാബി ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY