DweepDiary.com | Tuesday, 23 January 2018

ജെട്ടിയിൽ നടന്ന സംഘർഷത്തിന് കാരണം കപ്പലിലെ ഡ്യൂട്ടിയിലുള്ള പോലീസുകാർ- ഡോ. മുനീർ

In main news / 09 January 2018
മിനിക്കോയി- 08.01.2017 ന് മിനിക്കോയി ജെട്ടിയിൽ നടന്ന സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ യഥാർത്ഥത്തിൽ സംഭവിച്ച കാര്യം ദ്വീപ് ഡയറി റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന വായനക്കാരുടെ പരാതി പരിഗണിച്ചു കൊണ്ട് കപ്പൽ യാത്രക്കാരനായിരുന്ന ഡോ.മുനീറിന്റെ ദൃസാക്ഷി വിവരണം ദ്വീപ് ഡയറി പ്രസിദ്ധീകരിക്കുന്നു. Dr മുനീർ:ലക്ഷദ്വീപ് സീ കപ്പലിൽ രണ്ട് പോലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. അതിലൊരാളുടെ ബുള്ളറ്റ് പെട്രോൾ ഉള്ളത് കൊണ്ട് കപ്പലിൽ കേറ്റാൻ സമ്മതിക്കാതെ താലി ക്ലാർക്ക് തിരിച്ചയച്ചു. ഇതിന് ശേഷം പോലീസുകാർ രണ്ട് പേരും കപ്പലിലേക്ക് കയറാൻ വേണ്ടി വെച്ചിരിക്കുന്ന ഒരാൾക്ക് മാത്രം കയറാൻ സാധിക്കുന്ന ഏണിയുടെ മുമ്പിൽ വന്ന് നിക്കുകയും ടിക്കറ്റ് പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു ഇതേ സമയം സാധാരണ ചെയ്യാറുള്ള പോലെ ജെട്ടിയിലേക്ക് കേറുന്ന സ്ഥലത്ത് ജെട്ടി ഡ്യൂട്ടിയിലുള്ള പോലിസുകാർ ചെക്കിംഗ് നടത്തുന്നുണ്ടായിരുന്നു. ടിക്കറ്റ് പരിശോധിക്കുന്നത് ഒരു പ്രശ്നമല്ല പക്ഷേ സ ത്രികളോടും പ്രായമുള്ളവരോടും കൂടെ അവരുടെ ലഗ്ഗേജ് കപ്പലിൽ വെക്കാൻ സഹായത്തിന് വന്നവരെയും കേറാൻ സമ്മതിച്ചില്ല.കൊച്ചിനേയും കൊണ്ട് കേറാൻ പറ്റാത്ത ഉമ്മയോടപ്പം കൊച്ചിനെ കപ്പലിലെത്തിക്കാൻ പോലും ഒരാളെ കൂടെ വിട്ടില്ല. ഇതിനിടയിൽ നാട്ടുകാരും പോലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. കപ്പൽ കൊച്ചിയിലെത്തിയപ്പോഴും പോലീസുകാർ ഈ നാടകം ആവർത്തിച്ചു .ഞാൻ ക്യാപ്റ്റനോട് ചോദിച്ചപ്പോൾ എന്റെ അനുവാദമില്ലാതെയാണ് ചെക്കിംഗ് നടത്തുന്നതെന്നാണ് പറഞ്ഞത് പിന്നീട് ഞാനാവശ്യപ്പെട്ട പ്രകാരം ക്യാപ്റ്റൻ ചെക്കിംഗ് നിർത്തിക്കുകയാണുണ്ടായത്. പോലിസുകാർക്ക് താലി ക്ലാർക്കുമായുള്ള ദേഷ്യത്തിന് നാട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമെന്തായിരുന്നു. ഇതിനെതിരെയാണ് ഞാൻ സംസാരിക്കുന്നത് അല്ലാതെ ടിക്കറ്റ് ചെക്കിംഗിന് ഞാൻ എതിരല്ല. ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്ക് മെമ്മൊറാണ്ടം സമർപ്പിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY