DweepDiary.com | Sunday, 23 September 2018

മിനിക്കോയി ജെട്ടിയിൽ സംഘർഷം

In main news / 08 January 2018
മിനിക്കോയി- ലഗ്ഗേജു കേറ്റാൻ സഹായത്തിനു പോയവരെ പോലും കയറാൻ അനുവദിക്കാതെ കടുത്ത ചെക്കിംഗ് നടക്കുന്നതിനിടയിലാണ് നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായത്. ടിക്കറ്റുള്ളവരെ മാത്രമേ കേറാൻ അനുവദിക്കുകയുള്ളൂ എന്ന കാര്യത്തിൽ പോലീസുകാർ ഉറച്ചു നിന്നപ്പോൾ ലഗ്ഗേജുമായി സ്ത്രീകളും കുട്ടികളും കപ്പലിൽ സാധനങ്ങൾ സ്വന്തം സ്ഥലത്തെത്തിക്കാൻ പറ്റാതെ ബുദ്ധിമുട്ടി. പിന്നീട് സ്ഥലത്തെ പോർട്ട് അസ്സിസ്റ്റന്റും സ്റ്റേഷൻ ഹൗസ് ഓഫീസറും ജെട്ടിയിലെത്തുകയും പോലീസുകാരുമായി സംസാരിച്ച് ലഗ്ഗേജു കേറ്റാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. പിന്നീട് കൊച്ചിയിൽ കപ്പലടുത്തപ്പോൾ ലക്ഷദ്വീപ് വാർഫിൽ വെച്ചും ഡ്യൂട്ടിയിലുള്ള ലക്ഷദ്വീപ് പോലീസുകാർ വീണ്ടും ടിക്കറ്റ് ചെക്ക് നടത്തി. സാധാരണ ഗതിയിൽ നിന്നും വ്യത്യസ്തമായി ടിക്കറ്റ് ചെക്ക് ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ, ടിക്കറ്റില്ലാത്ത യാത്രക്കാർ കപ്പലിലുണ്ടെന്ന് ഡ്യൂട്ടിയിലുള്ള പോലീസുകാർ അറിയിച്ചതു കൊണ്ടാണെന്ന് ലക്ഷദ്വീപ് സീ കപ്പലിന്റെ ക്യാപ്റ്റൻ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY