DweepDiary.com | Tuesday, 23 January 2018

കുടി വെള്ളത്തിന് വേണ്ടി സംഘർഷം കടമത്തിൽ സെക്ഷൻ 144 പാസാക്കി

In main news / 01 January 2018
കടമത്ത്- ദ്വീപിലെ ഏഴാം വാർഡു കാർക്കും എട്ടാം വാർഡുകാർക്കും സ്ഥിരമായി കുടിവെള്ളം ലഭിച്ച് കൊണ്ടിരുന്നത് എഴാം വാർഡിലുള്ള ഒരു കിണറ്റിൽ നിന്നാണ് . പ്രസ്തുത കിണറ്റിൽ നിന്നും തുടർച്ചയായി പമ്പ് ചെയ്താൽ വെള്ളത്തിന് ഉപ്പുരസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് ഏഴാം വാർഡുകാർ പമ്പിംഗ് തടഞ്ഞപ്പോഴാണ് സംഘർഷമുണ്ടായത്. ഇതിനെ തുടർന്ന് എട്ടാം വാർഡ് മുതൽ SDO ഓഫീസ് വരെയുള്ള സ്ഥലത്താണ് 144 ാം വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്. രണ്ട് വാർഡുകാരും പറയുന്നതിൽ കാര്യമുണ്ടെന്നും അനുവദിച്ച ഡി-സാലിനേഷൻ പ്ലാന്റ് എത്രയും പെട്ടന്ന് സ്ഥാപിക്കുക എന്നുള്ളത് മാത്രമാണ് ഒരു പരിഹാരമെന്നും സംഘർഷം കൂടുതൽ നീണ്ടു നിന്നാൽ ഏഴും എട്ടും വാർഡുകൾ യഥാക്രമം കോൺഗ്രസിനും എൻ സി പി ക്കും ഭൂരിപക്ഷമുള്ളതിനാൽ പ്രശ്നം രാഷട്രീയ വൽക്കരിക്കപ്പെടാനും സാധ്യതയുണ്ടെന്ന് നാട്ടുകാരനായ ഹാഫിസ് ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY