DweepDiary.com | ABOUT US | Friday, 29 March 2024

ഓക്കി ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ച മിനിക്കോയി ദ്വീപ് ബഹു. അഡ്മിനിസ്ട്രേറ്റർ Mr Farooq Khan സന്ദർശിച്ചു.

In main news BY Admin On 05 December 2017
മിനിക്കോയി: ഓക്കി സൈക്ലോൺ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയ മിനിക്കോയി ദ്വീപ് O4.12.2014 ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ ഫാറൂഖ് ഖാൻ സന്ദർശിച്ചു. രങ്ക് മഞ്ചിൽ വെച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു.താൻ കുറെ നേരത്തെ തന്നെ മിനിക്കോയി ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നതായും വരാനുള്ള ഒരു വഴിയും ഇല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.പൊതു ജനങ്ങൾക്കുള്ള സമയത്ത് മിനിക്കോയി പഞ്ചായത്ത് ചെയർപേഴ്സൺ LG ഇബ്രാഹീം ഉണ്ടായ നാശ നഷ്ടങ്ങളെക്കുറിച്ച് അഡ്മിനിസ്ട്രേറ്ററോട് പറഞ്ഞു. കോസ്റ്റ് ഗാർഡും നേവിയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാത്തതും ഹൈസ്കൂളിൽ താമസിച്ചിരുന്ന ആളുകൾക്ക് ഭക്ഷണം കിട്ടാത്തതിനെക്കുറിച്ചും മലികു സിറ്റിസൺ കൗൺസിൽ ചെയർമാൻ ഡോ.മുനീർ അഡ്മിനിസ്ട്രേറ്ററുടെ മുമ്പിൽ അവതരിപ്പിച്ചു. കോസ്റ്റ് ഗാർഡും നേവിയും ഇന്ത്യാ മഹാരാജ്യത്തിന്റെ സേനകളാണെന്നും നിങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ തന്നെ വരും കാലങ്ങളിൽ അതു മാറുമെന്നും ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് അഡ്മിനിസ്റ്റേറ്റർ പറഞ്ഞു. എന്ത് നഷ്ടമുണ്ടെങ്കിലും അതിനുള്ള പരിഹാരം കാണുമെന്നും അടിയന്തിരമായിട്ടുള്ള ദുരിതാശ്വാസത്തിനുള്ള ചെക്കുകൾ സെപ്യൂട്ടി കളക്ടറെ ഇപ്പോൾ തന്നെ എൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്നവർക്ക് കിലോയും കുട്ടികൾക്ക് ഒരു കിലോയും സൗജന്യ റേഷൻ അദ്ദേഹം സദസ്സിൽ വെച്ചു തന്നെ പ്രഖ്യാപിച്ചു. അപകട ഘട്ടത്തിൽ ജനങ്ങൾ കാണിച്ച സഹകരണമാണ് ആളപായമില്ലാതെയാകാൻ കാരണമെന്നും അതിന് ജനങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഹു . പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഹോം മിനിസ്റ്റർ രാജ്നാഥ് സിങ്ങും ഭാരതം മൊത്തം നിങ്ങളോടപ്പമുണ്ടെന്ന് പറഞ്ഞു കൊണ്ട് പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY