DweepDiary.com | Friday, 15 December 2017

ഓഖി തീരം വിടുന്നു - കേരളത്തില്‍ കുടുങ്ങിയവര്‍ക്ക് സഹായം, സുരക്ഷാസേന മാധ്യമങ്ങളില്‍ മാത്രം സജീവം. സഹായത്തിന് പോലീസും കപ്പല്‍ക്കാരും മാത്രം

In main news / 03 December 2017
കൊച്ചി (03/12/2017): ഓഖി സേനകളുടെയും ഭരണകൂടത്തിന്റെയും ഒരുപാട് സുരക്ഷാവീഴ്ചകളും നിസംഗതയും ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് വിട്ടു. കല്‍പേനിയും മിനിക്കോയിയും തകര്‍ന്നു. മറ്റു ദ്വീപുകളിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2004 ലെ സുനാമിയെ അതീജീവിച്ചപോലെ ഓഖിയെയും ആള്‍നാശം സംഭവിക്കാതെ ദ്വീപുകള്‍ തരണം ചെയ്തു. നിഷ്കളങ്ക സ്നേഹവും ചതിക്കാത്ത ഹൃദയവുമും നിറഞ്ഞ ഈശ്വര ഭക്തിയും പരമകാരുണ്യവാനായ അള്ളാഹുവിന്റെ കാരുണ്യത്തിന് കാരണമായെന്ന് ദ്വീപുകാര്‍ വിശ്വസിക്കുന്നു. മോശം കാലാവസ്ഥയിലും വര്‍ഷങ്ങളായി ആചരിക്കുന്ന നബിദിനം ദ്വീപുകള്‍ ആഘോഷിച്ചു. അന്നദാനം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്.

കല്‍പേനി ദ്വീപിന്റെ ഏറെ ഉപകാരപ്രദമായ ബ്രേക്ക് വാട്ടര്‍ കടല്‍ തകര്‍ത്തു. നിരവധി വീടുകള്‍ നശിച്ചു. അനവധി മരങ്ങള്‍ കടപുഴകി. നൂറില്‍പരം അന്യസംസ്ഥാന ബോട്ടുകളും തൊഴിലാളികളും കല്‍പേനിയില്‍ അഭയം പ്രാപിച്ചു. കെടുതിയിലും ഇവരെ ദ്വീപുകാര്‍ സ്വീകരിച്ചു. ഒരു അജ്ഞാത ജ‍ഡം കരയ്ക്ക അടിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

മിനിക്കോയിയിലും കനത്ത നാശമാണ് ഓഖി ഉണ്ടാക്കിയത്. 132 വര്‍ഷം പഴക്കമുള്ള ലൈറ്റ് ഹൗസിനും പരിക്കുണ്ട്. യഥാര്‍ത്ഥ ദുരന്ത ചിത്രം കണക്കെടുപ്പിലൂടെ മാത്രമെ മനസിലാവുള്ളൂ. വടക്കന്‍ ദ്വീപുകളായ കില്‍ത്താന്‍, ചെത്‍ലാത്, ബിത്ര ദ്വീപുകളില്‍ ഓഖിയുടെ സാന്നിധ്യം ഉണ്ടായില്ലെങ്കിലും കനത്ത കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തു. ചെത്‍ലാത് പവര്‍ഹൗസ് പരിസരത്ത് മിനിയാന്ന് (ശനിയാഴ്ച രാത്രി) കടല്‍ കടന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. ആന്ത്രാത്തിലും ചില്ലറ മരങ്ങള്‍ കടപുഴകി. സെന്റര്‍ ജെബി സ്‍കൂളിന് മുകളില്‍ തെങ്ങ് വീണ് മേല്‍കൂരക്ക് കേടുപാടുണ്ടായി. എല്ലാ ദ്വീപുകളിലും പൊതുജനങ്ങളും സംഘടനകളും ചേര്‍ന്ന് സന്നദ്ധ സംഘങ്ങളെ തയ്യാറാക്കി.

അഗത്തിയില്‍ ശക്തമായ കാറ്റില്‍ നിരവധി തെങ്ങുകള്‍ കടപുഴകി. മൂന്ന് അന്യസംസ്ഥാന ബോട്ടുകളും തൊഴിലാളികളും പടിഞ്ഞാറന്‍ ലഗൂണില്‍ അഭയം പ്രാപിച്ചു. ഈസ്റ്റേണ്‍ ജെട്ടിയുടെ യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രം കടല്‍ കൊണ്ടുപോയി. എയര്‍പോര്‍ട്ടിനടുത്തുള്ള റോഡ് മണ്ണ് മുടി, ബീച്ച് ഷോപ്പുകള്‍ക്കും കേടുപാടുകളുണ്ട്. വിമാനത്താവളം സുരക്ഷിതമാണെങ്കിലും അതിന്റെ തീരത്ത് ശക്തമായ കടല്‍ക്ഷോപമുണ്ടായി. വിമാന സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. വിമാനത്താവളത്തെക്കുറിച്ച് കൂടുതല്‍ വിവരം അറിവായിട്ടില്ല. ഇതിനിടെ വിലയേറിയ "അമ്പര്‍" (തിമിംഗലത്തിന്റെ ആമാശത്തില്‍ രുപ്രെടുന്ന വസ്തു) കരയില്‍ കയറിയതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മാര്‍ക്കറ്റില്‍ കിലോക്ക് ഒരു ലക്ഷം രൂപ (പഴയ വില) വില വരുന്ന അമ്പര്‍ സുഗന്ധവസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

കവരത്തിയില്‍ മുങ്ങുന്ന ഉരുവില്‍ നിന്നും ജീവനക്കാരെ ലക്ഷദ്വീപിന്പിന്റെ ചരക്ക് കപ്പല്‍ കോടിത്തല രക്ഷപ്പെടുത്തി. ദ്വീപ് ജനങ്ങള്‍ ഭൂമി വിട്ട് നല്‍കി കവരത്തി, മിനിക്കോയി ദ്വീപുകളില്‍ സ്ഥാപിച്ചിരിക്കുന്ന നാവിക-കോസ്റ്റ്ഗാര്‍ഡ് കേന്ദ്രങ്ങള്‍ നോക്കുകുത്തികളായി. ആപത്ത് സമയത്ത് തിരിഞ്ഞ് നോക്കാത്തത് ഇവര്‍ക്കെതിരെ പലദ്വീപുകളിലും ജനരോഷം ഉയര്‍ന്നിട്ടുണ്ട്. വന്‍കരയില്‍ ഇവരുടെ പ്രസ്താവനകളെ അതേപടി പകര്‍ത്തി ആകാശവാണി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയിട്ടതും ദ്വീപുകാരെ അരിശംകൊള്ളിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവ് ലുക്മാനുല്‍ ഹഖീം, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പരസ്യമായി സേനകള്‍ക്കെതിരെ പ്രസ്താവനയിറക്കി. മിനിക്കോയിയില്‍ കൊടുങ്കാറ്റ് സമയത്തോ ശേഷമോ നാവിക സേന തിരിഞ്ഞ് നോക്കിയില്ല. കോടികള്‍ വിലയുള്ള നിരീക്ഷ ബോട്ടും സംരക്ഷിക്കാത്തത് കാരണം തകര്‍ന്നു. അവരുടെ ബന്ധവസുള്ള കൂടാരത്തില്‍ തന്നെ കഴിഞ്ഞു കൂടാനാണ് താല്‍പര്യം കാട്ടിയത്. ഇത്തരം സേനകളെ രാജ്യരക്ഷയുടെ പേരില്‍ ദ്വീപില്‍ ഇനി തങ്ങാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വരും ദിവസങ്ങങ്ങളില്‍ ഇവര്‍ക്കെതിരെ വിവിധ ദ്വീപുകളില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

വിവിധ ദ്വീപുകളില്‍ നിന്ന് വന്‍കരയില്‍ കുടുങ്ങി കിടക്കുന്ന ലക്ഷദ്വീപുകാര്‍ക്ക് സഹായമെത്തിക്കാന്‍ ഇന്ന് ഉത്തരവിറങ്ങി. യാത്ര മുടങ്ങിയ ദ്വീപുകാര്‍ക്ക് ദിവസ ചെലവ് ഭരണകൂടം ഇന്ന് മുത്ല‍ നല്‍കി തുടങ്ങും. ഇതിനായി ഗാന്ധിനഗറിലുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ പ്രത്യേകം കൗണ്ടര്‍ തുറന്നു. ലക്ഷദ്വീപ് വികസന കോര്‍പ്പറേഷനിലെ ഉവൈസ്, നിളാം എന്നിവരെ ഇതിനായി താല്‍കാലിക ചുമതല നല്‍കി. യാത്രക്കാര്‍ അസ്സല്‍ ടിക്കറ്റ് രേഖയായി കരുതണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ അഗത്തിയില്‍ കുടുങ്ങിയ വിവിധ ദ്വീപുകാരെ ഭരണകൂടം കാണാത്ത മട്ടാണ്.

കോഴിക്കോട് കുടുങ്ങിയവര്‍ക്ക് ഭരണകൂടം സഹായമെത്തിക്കാന്‍ വൈകിയപ്പോള്‍ കോഴിക്കോട് കളക്ടര്‍ യുവി ജോസ് ദ്വീപ്‍വാസികള്‍ക്ക് തണലായി. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡീയകളില്‍ യുവി ജോസും എംവി കോടിത്തലയുടെ ക്യാപ്റ്റനും കപ്പല്‍ ജോലിക്കാരും പോലീസ് സേനയും താരങ്ങളായി. കടല്‍ പഴയപടിയാകും മുറക്ക് കപ്പല്‍ സര്‍വീസ് പുനരാരംഭുക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY