DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപില്‍ ഹിന്ദുക്കളില്ലാത്തത് അറിയാതെ അവരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാന്‍ സുപ്രീം കോടതിയില്‍ ഹരജി

In main news BY Admin On 02 November 2017
ന്യൂഡൽഹി (01/11/2017): ബിജെപി നേതാവ് അശ്വിനി കുമാറാണ് മണ്ടത്തരവുമായി സുപ്രീം കോടതിയെ സമര്‍പ്പിച്ചിരിക്കുന്നത്. ലക്ഷദ്വീപ് അടക്കമുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യുനപക്ഷമാണെന്നും 1992'ലെ നാഷണല്‍ കമ്മീഷന്‍ ഓഫ് മൈനോരിറ്റീസ് ആക്ട് പ്രകാരം ഇവരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലക്ഷദ്വീപില്‍ അമുസ്ലിങ്ങളായി ആരും തന്നെയില്ലാത്ത കാര്യം അദ്ദേഹത്തോട് ആരും പറഞ്ഞില്ല. സെന്‍സസ് റെക്കോര്‍ഡ് പ്രകാരം സംസാരിച്ച അദ്ദേഹം 2.5 ശതമാനത്തില്‍ താഴെ വരുന്ന അമുസ്ലിം കണക്ക് കണ്ടാണ് ദ്വീപുകളെ ഹരജിയില്‍ ചേര്‍ത്തത്. എന്നാല്‍ ഇത് ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, മറ്റ് അസ്ഥിര തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ്. അതില്‍ തന്നെ ക്രിസ്ത്യാനികളും സിക്കുകാരുമുണ്ട്. ഇവര്‍ സ്ഥലം മാറ്റം അനുസരിച്ച് മാറികൊണ്ടിരിക്കും.
ലക്ഷദ്വീപിന് പുറമെ ജമ്മുകാശ്മീര്‍, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളാണ് ബിജെപി നേതാവ് ഉന്നയിച്ച മറ്റിടങ്ങള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY