DweepDiary.com | ABOUT US | Saturday, 20 April 2024

ഐ.എ.എല്‍.എയ്ക്ക് ഗവണ്‍മെന്റിതര സ്ഥാപനത്തില്‍ നിന്നും ഗവണ്‍മെന്റുകള്‍ക്കിടയിലുള്ള സ്ഥാപനമാകാന്‍ അനുമതി

In main news BY Admin On 18 October 2017
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മറൈന്‍ എയ്ഡ് ടു നാവിഗേഷന്‍ ആന്റ് ലൈറ്റ്ഹൗസിന്(ഐ.എ.ഏല്‍.എ) ഗവണ്‍മെന്റിതര സ്ഥാപനത്തില്‍ (എന്‍.ജി.ഒ)നിന്നും ഗവണ്‍മെന്റുകള്‍ക്കിടയിലുള്ള സ്ഥാപനമാകാന്‍ (ഐ.ജി.ഒ) പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

ഈ നടപടിയിലൂടെ ജലായാനങ്ങളുടെ "സുരക്ഷിതവും കാര്യക്ഷമവും ലാഭകരവുമായ" നീക്കം പരിപോഷിപ്പിക്കാനാകും. ഇത് ഐ.എ.എല്‍.എയെ രാജ്യാന്തര സമുദ്രയാന സംഘടനയ്ക്കും അന്താരാഷ്ട്ര ഹൈഡ്രോളിക് ഓര്‍ഗനൈസേഷനും തുല്യമാക്കും, (ഐ.എം.ഒ)യും ഇന്റര്‍നാഷണല്‍ ഹൈഡ്രോളിക്ക് ഓര്‍ഗനൈസേഷനു (ഐ.എച്ച്.ഓ) മുഖവിലയ്‌ക്കെടുക്കും.

പശ്ചാത്തലം:
ഫ്രാന്‍സിലെ സെന്റ് ജെര്‍മെയ്നെന്‍ന്‍ ലെയി ആസ്ഥാനമായുള്ള ഐ.എ.എല്‍.എ ഫ്രഞ്ച് നിയമപ്രകാരം 1957ലാണ് രൂപീകൃതമായത്. 83 ദേശീയ അംഗങ്ങളുളള ഒരു പൊതുസഭയാണ് ഇതിന്റെ ഭരണം നടത്തുന്നത്. അതോടൊപ്പം ഭരണ നിര്‍വ്വഹണ കൗണ്‍സിലുമുണ്ട്. ഐ.എ.എല്‍.എ കൗണ്‍സിലില്‍ 24 ദേശീയ അംഗങ്ങളുമുണ്ട്. ഈ കൗണ്‍സിലിലെ അംഗമായ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്‌ട്രേറ്റ് ഓഫ് ജനറല്‍ ലൈറ്റ് ഹൗസുകളാണ്.
1927ലെ ലൈറ്റ്ഹൗസ് നിയമപ്രകാരം ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് സമൂഹംഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പൊതു ജലത്തിലൂടെ പോകുന്ന നാവികര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് ലൈറ്റ് ഹൗസസ്സ് ആന്‍റ് ലൈറ്റ് ഷിപ്പ്സ് ( ഡി.ജി.എല്‍.എല്‍.) വേണ്ട സഹായം നല്‍കും.
സ്‌പെയിനെ ലാ കോറുണയില്‍ 2014 മേയില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മറൈന്‍ എയ്ഡ്‌സ് ടു നാവിഗേഷന്‍ ലൈറ്റ്ഹൗസ് അതോറിറ്റീസിന്റെ (ഐ.എ.എല്‍.എ) പൊതുസഭയുടെ പന്ത്രണ്ടാം യോഗത്തില്‍ അംഗീകരിച്ച പ്രമേയത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഐ.എ.എല്‍.എയുടെ ലക്ഷ്യങ്ങക്ക് കൂടുതല്‍ ഗുണകരമാക്കുന്നതിനായി ഐ.എ.എല്‍.എ എന്‍.ജി.ഒയില്‍ നിന്നും ഐ.ജി.ഒയിലേക്ക് മാറുന്നതാണ് നല്ലതെന്ന് ശക്തമായ വിശ്വാസം പ്രകടിപ്പിച്ചിരുന്നു.


കടപ്പാട് : Prime Minister's Office

SHARE YOUR FEEDBACK

RECENT IN THIS CATEGORY