DweepDiary.com | ABOUT US | Thursday, 25 April 2024

ചൈനയെ വിറപ്പിക്കാന്‍ 'കില്‍ത്താന്‍' കടലില്‍ ഇറക്കി

In main news BY Admin On 17 October 2017
ചൈന ഏറെ ഭയപ്പെട്ട ഇന്ത്യന്‍ ആക്രമണകാരി ഐ.എന്‍.എസ് കില്‍ത്താന്‍ കടലില്‍ കുതിച്ചു തുടങ്ങി. അയൽ രാജ്യങ്ങൾക്ക് പകരം വയ്ക്കാൻ ഇല്ലാത്തത്..ശത്രു സംഹാരത്തിനായി ഒരുങ്ങിയിറങ്ങി..ഇന്ത്യൻ പടകപ്പൽ ഐ.എന്‍.എസ് കില്‍ത്താന്‍. മുങ്ങികപ്പലുകൾ അടക്കം വഹിക്കുന്ന കപ്പലിൽ വിമാന വേധ പീരങ്കികൾ, ആണവ മിസൈൽ ലോഞ്ചറുകൾ, എഎസ്ഡബ്ളിയു റോക്കറ്റുകള്‍, 766 എംഎം മധ്യദൂര തോക്കുകള്‍, 30 എംഎം തോക്കുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ള ഈ പടക്കപ്പലിന്റെ നീളം 109 മീറ്ററാണ്. ബീമുകളുടെ ഉയരം 14 മീറ്ററാണ്. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ ഭാരം കുറവ്. വേഗതയില്‍ സഞ്ചരിക്കാം. അത്യാധുനിക ഇലക്‌ട്രോണിക് സപ്പോര്‍ട്ട് മെഷര്‍ (ഇഎസ്‌എം) സാങ്കേതിക വിദ്യയിലാണു പ്രവര്‍ത്തനം.ഏത് തരത്തിലുള്ള കടലാക്രമണങ്ങളെയും ചെറുക്കാന്‍ കരുത്തുള്ള പടക്കപ്പല്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് കമ്മിഷന്‍ ചെയ്തത്. ലോകത്ത് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും വലിയ ടെക്നോളജിയോടെയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ‘അപകട’കാരിയുടെ വരവിനെ ചൈന ഏറെ ആശങ്കയോടെയാണ് നോക്കിക്കൊണ്ടിരുന്നത്.ഐ.എന്‍.എസ് കമോര്‍ത്ത, ഐ.എന്‍.എസ് കാഠ്മഡ് എന്നിവയുടെ നിരയിലേക്കാണ് പുതിയ പടക്കപ്പല്‍ എത്തുന്നത്. ശത്രുസൈന്യത്തിന്റെ കപ്പലുകള്‍ മാത്രമല്ല വിമാനങ്ങളും ലക്ഷ്യം തെറ്റാതെ ചാരമാക്കാന്‍ ഇവക്ക് കഴിയും.
കടലാക്രമണങ്ങള്‍ ചെറുക്കാന്‍ ശേഷിയുള്ള കില്‍ത്തന്‍, അതീവശേഷിയുള്ള സെന്‍സറുകള്‍ ഉള്‍പ്പെടെ നൂതന സൗകര്യങ്ങളോടെയാണ് നിര്‍മിച്ചിട്ടുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന പ്രകോപനങ്ങളെ തടുക്കാന്‍ കില്‍ത്തന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തേകും. വിശാഖപട്ടണത്തെ നാവികാസ്ഥാനത്തു നടന്ന നീറ്റിലിറക്കല്‍ ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ, ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് എച്ച്‌.എസ്.ബിഷ്ട് തുടങ്ങിയവരും പങ്കെടുത്തു.
ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപിന്റെ പേര് കപ്പലിന് വെച്ചിരിക്കുന്നതില്‍ ലക്ഷദ്വിപുകാര്‍ക്ക് അഭിമാനിക്കാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY