DweepDiary.com | ABOUT US | Tuesday, 23 April 2024

പുതിയ ഐ.ടി.ഐ കെട്ടിട സമുച്ചയ ഉദ്ഘാടനം 28 ന്

In main news BY Admin On 20 September 2017
കവരത്തി- അത്യാധുനിക സൗകര്യകങ്ങളോടുകൂടി ഒന്നാം ഘട്ട പണി പൂര‍ത്തീകരിച്ച പുതിയ ഐ.ടി.ഐ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാനം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.ഫാറൂഖ് ഖാന്‍ ഈ മാസം 28 നിര്‍വ്വഹിക്കും. കവരത്തിയിലെ പ്രസിദ്ധമായ ചെക്കിത്തോട്ടം എന്ന സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നത്. ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും വെവ്വേറെയായി ഹോസ്റ്റല്‍ സൗകര്യവും മെസ്സ് സൗകര്യവും ഇവിടെ ലഭ്യമായിരിക്കും. ഇപ്പോള്‍ എട്ട് ട്രേഡുകളുടെ കോഴ്സുകളാണുള്ളതെങ്കിലും കെട്ടിടം പൂര്‍ത്തീകരിക്കുന്നതോടെ കൂടുതല്‍ ട്രേടുകള്‍ ഉള്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. മൂന്ന് ഘട്ടങ്ങളായി പൂര്‍ത്തിയാക്കുന്ന കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, സ്മാര്‍ട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടര്‍ റൂം തുടങ്ങിയ സൗകര്യങ്ങളോടെയാണ് പൂര്‍ത്തിയാക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY