DweepDiary.com | ABOUT US | Thursday, 18 April 2024

കവരത്തി പോസ്റ്റ് ഓഫീസില്‍ ആധാര്‍ കാര്‍ഡ് അപ്ഡേഷന്‍ ആരംഭിച്ചു

In main news BY Admin On 10 September 2017
കവരത്തി (07/09/2017): പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിനു പിന്നാലെ ആധാര്‍ എന്റോള്‍മെന്റ് സേവനവുമായി കൂടുതല്‍ ജനകീയമാവുകയാണ് കവരത്തി പോസ്റ്റ് ഓഫീസ്. നിലവില്‍ ബയോമെട്രിക് രേഖപ്പെടുത്തുന്ന ഉപകരണങ്ങള്‍ എത്താത്തതിനാല്‍ തിരുത്തലുകളും അപ്ഡേഷനും മാത്രമെ നടത്തുന്നുള്ളു. ബയോമെട്രിക് ഉപകരണങ്ങള്‍ എത്തുന്ന മുറയ്ക്ക് ആധാര്‍ എന്റോള്‍മെന്റും ആരംഭിക്കും. അഗത്തി സ്വദേശി ഖദീജയാണ് ഈ സേവനത്തിന്റെ ആദ്യ ഉപഭോക്താവ്. പേരിലേയും മേല്‍വിലാസത്തിലെയും പിഴവുകളാണ് ഈ സേവനമുപയോഗിച്ച് തിരുത്തപ്പെട്ടത്.


താഴെ പറയുന്നതായിരിക്കും സേവനത്തിനു ഈടാക്കുന്ന ഫീസ്:

ക്രമ നമ്പര്

സേവനം

UIDA

പോസ്റ്റല്വകുപ്പിന് നല്കുന്ന തുക

ഉപഭോക്താവ് പോസ്റ്റ് ഓഫീസില്നല്കേണ്ട തുക

1.

ആധാര്കാര്ഡ് എന്റോള്മെന്റ്

50

സൗജന്യം

2.

നിര്ബന്ധിത ബയോമെട്രിക് അപ്ഡേഷന്

25

സൗജന്യം

3.

മറ്റു ബയോമെട്രിക് അപ്ഡേഷന്

-

25

4.

വ്യക്തി വിവരങ്ങള്, മേല്വിലാസം, പേരിലെ തിരുത്ത് ഇത്യാദികള്ക്ക്

-

25

5.

KYC ഉപയോഗിച്ച് ആധാര്തെരയാന്/ ആധാര്നമ്പര്കണ്ടെത്താന്/ മറ്റു സേവനങ്ങള്ക്ക്/ കളര്പ്രിന്റ് എടുക്കാന്(A4 sheet)

-

20

6.

KYC ഉപയോഗിച്ച് ആധാര്തെരയാന്/ ആധാര്നമ്പര്കണ്ടെത്താന്/ മറ്റു സേവനങ്ങള്ക്ക്/ black & white പ്രിന്റ് എടുക്കാന്(A4 sheet)

-

10

7.

BFD/ Status Query

-

സൗജന്യം

SHARE YOUR FEEDBACK

RECENT IN THIS CATEGORY