DweepDiary.com | ABOUT US | Friday, 26 April 2024

"ഡോക്ടറെ കാണാനില്ല" - എംവി അറേബ്യന്‍ സീ പുറപ്പെട്ടത് സന്ധ്യക്ക് 6.30നു

In main news BY Admin On 04 September 2017
കൊച്ചി (04/09/2017): സൈന്‍ ഓഫ് ചെയ്യാതെ എംവി അറേബ്യന്‍ സീ കപ്പലിലെ മെഡിക്കല്‍ ഡോക്ടര്‍ മുങ്ങി. എംഎംഡി സര്‍വ്വേയര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഡോക്ടറെ കാണാത്തതിനാല്‍ കപ്പലിനു യാത്രാനുമതി നിഷേധിച്ചു. ഇതോടെ കപ്പലിലുള്ള യാത്രക്കാര്‍ അങ്കലാപ്പിലായി. കപ്പല്‍ റെക്കോര്‍ഡില്‍ ഡോക്ടര്‍ കപ്പലിലുണ്ടെന്നാണ്. മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ കപ്പല്‍ ജീവനക്കാര്‍ പരസ്പര വിരുദ്ധമായ ഉത്തരമാണ് നല്‍കിയത്. അഡീഷണല്‍ പ്രോഗ്രാമായതിലാല്‍ ഡോക്ടര്‍ അറിഞ്ഞില്ലെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ഉത്തരം. മറ്റൊരു കൂട്ടം ജീവനക്കാരുടെ ഉത്തരം ഡോക്ടറുടെ അമ്മയ്ക്ക് അസുഖമായതിനാല്‍ സന്ദര്‍ശനത്തിനു പോയതാണത്രെ! ഇതോടെ കപ്പല്‍ ജീവനക്കാര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് മനസിലായി. പ്രോഗ്രാം അറിഞ്ഞില്ല എന്ന് പറയുന്നത് നിരുത്തരവാദിത്വപരമായ ഉത്തരം തന്നെ. മാത്രമല്ല സൈന്‍ ഒഫ് ചെയ്യാതെ കപ്പല്‍ വിട്ടുപോയത് നിയമവിരുദ്ധമായിട്ടും ഇദ്ദേഹത്തിനെതിരെ ഒരു നടപടിയും തുറമുഖവകുപ്പിന്റെ ഭാഗത്ത് നിന്നമുണ്ടായില്ല. ക്യാപ്റ്റന്‍ കൂടി അറിഞ്ഞിട്ടാണ് ഈ അഡ്ജസ്റ്റ്മെന്റ് എന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

എംഎംഡി സര്‍വ്വേയര്‍ നിലപാടിലുറച്ചതോടെ ഡോക്ടറെ അധികൃതര്‍ വിളിച്ചുവരുത്തി. യാത്രക്കാരുടെ ക്ഷേമം പരിഗണിച്ച് വൈകിട്ട് 6.30 നു കപ്പലിനു യാത്രാനുമതി നല്‍കുകയായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY