DweepDiary.com | ABOUT US | Friday, 29 March 2024

അഗത്തിയുടെ തെക്ക് ഭാഗത്ത് അജ്ഞാത കപ്പൽ മുങ്ങിയതായി അഭ്യൂഹം - അസംബന്ധമെന്ന് തുറമുഖ വകുപ്പ്

In main news BY Admin On 15 August 2017
അഗത്തി (15/08/2017): കൽപ്പിട്ടിയുടെ തെക്ക് ഭാഗത്ത് വിദേശ കപ്പൽ മുങ്ങിയെന്ന വാർത്ത അക്ഷരാർത്ഥത്തിൽ നാട്ടുകാരേയും അധികൃതരേയും ഞെട്ടിച്ചു. തീപ്പിടിച്ചാണു കപ്പൽ മുങ്ങിയെന്നാണു അഭ്യൂഹം. എന്നാൽ ഇത്തരം വാർത്തകൾ തികച്ചും വ്യാജമെന്ന് തുറമുഖവകുപ്പ് അധികൃതർ ദ്വീപ് ഡയറിയോടു പറഞ്ഞു. സംഭവം ഇങ്ങനെ, കപ്പലുകൾ അപകടത്തിൽപ്പെടുമ്പോൾ ആകാശത്തേക്ക് തൊടുത്ത് വിടുന്ന റോക്കറ്റ് ഫ്ലേർ (Rocket Flare) ആകാശത്ത് കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് അഗത്തി തുറമുഖവകുപ്പ് രക്ഷാപ്രവർത്തനത്തിനു ബോട്ടുകളെ അയച്ചു. എന്നാൽ കപ്പൽ തകർന്ന ഒരടയാളമോ എണ്ണയൊലിപ്പോ കാണാൻ സാധിച്ചില്ല. കടലിൽ ഒഴുകി നടന്ന ഡേറ്റ് കഴിഞ്ഞ റോക്കറ്റ് ഫ്ലേർ ആരോ ഏടുത്ത് തൊടുത്തതാണു നാട്ടുകാരേയും അധികൃതരേയും അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY