DweepDiary.com | ABOUT US | Saturday, 20 April 2024

ആറ് ദ്വീപുകളിലെ കടല്‍ ജല ശുദ്ധീകരണ കുടിവെള്ള പ്ലാന്റിനു കേന്ദ്ര ധനകാര്യവകുപ്പിന്റെ അംഗീകാരം

In main news BY Admin On 29 June 2017
കവരത്തി (29/06/2017): ലക്ഷദ്വീപിലെ ബിത്ര ദ്വീപിനു മിനി പ്ലാന്റ് അനുവദിച്ച് ഏതാനും മാസങ്ങള്‍ കഴിയവെ മറ്റു ആറു ദ്വീപുകള്‍ക്ക് കടല്‍ ജല ശുദ്ധീകരണ കുുടിവെള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ധനകാര്യം മന്ത്രാലയം പച്ചക്കൊടി കാണിച്ചു. ഇതോടെ ലക്ഷദ്വീപ് ഒട്ടാകെ സമ്പൂര്‍ണ കടല്‍ ജല ശുദ്ധീകരണ കുുടിവെള്ള പദ്ധതി നടപ്പിലാകും. ലക്ഷദ്വീപിന്റെ ഭൂഗര്‍ഭ ജല നിരപ്പിന്റെ ഭയാനകമായ കുറവും മലിനീകരണവും കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവം ലക്ഷദ്വീപ് എംപി പാര്‍ലെമെന്റില്‍ ശക്തമായി അവതരിപ്പിക്കുകയും അഡ്മിനിസ്‍ട്രേഷന്‍ കൂടി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫറൂഖ് ഖാന്‍ ആണ് വാര്‍ത്ത തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. നിലവില്‍ കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകളില്‍ NIOT പ്ലാന്റുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ക്കും കനത്ത പ്രതീക്ഷയാണ് പ്ലാന്റ് നല്‍കുന്നത്. മൂന്ന് ദ്വീപുകളില്‍ പ്ലാന്റ് വന്നപ്പോള്‍ കേന്ദ്രം പ്ലാന്റ് ഓപ്പറേറ്ററുടെ തസ്തികകളും പിന്നീട് അനുവദിച്ചിരുന്നു. എന്നാല്‍ ദിവസ വേതന ജീവനക്കാര്‍ കോടതിയെ സമീപിക്കുകയും ലക്ഷദ്വീപ് പൊതുമരാമത്ത് അവര്‍ക്ക് അനുകൂലമായി നിലപാടെടുക്കുകയും ചെയ്യയോടെ കോടതി വിധി അവര്‍ക്ക് അനുകൂലമാവുകയും ചെയ്തിരുന്നു.

ദേശീയ സമുദ്ര ഗവേഷണ സാങ്കേതിക കേന്ദ്രത്തിനായിരിക്കും പ്ലാന്റുകളുടെ ചുമതല. ജലവിതരണം ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് ഭൂഗര്‍ഭ പൈപ്പുകള്‍ വഴിയാണ് നടത്തുക. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY