DweepDiary.com | ABOUT US | Saturday, 20 April 2024

കപ്പല്‍ ജോലിക്കാര്‍ ഈദ് ആഘോഷിക്കാന്‍ ഇറങ്ങിപ്പോയി, സ്വകാര്യ ബോട്ടുകള്‍ പേരിനൊരോട്ടം - യാത്രക്കാര്‍ക്ക് ഈദ് നടുക്കടലില്‍, കപ്പല്‍ ഒരുദിനം വൈകി

In main news BY Admin On 27 June 2017
മിനിക്കോയ് (26/06/17): രാവിലെ 5 മണിക്ക് എം.വി. കവരത്തി കപ്പൽ സ്ഥലത്ത് എത്തിയെങ്കിലും ഈദ് ദിനത്തില്‍ യാത്രക്കാരെ ഇറക്കിയത് ഉച്ച കഴിഞ്ഞ്. എന്നാല്‍ രാവിലെ 6 മണിയായപ്പോള്‍ കപ്പല്‍ ജോലിക്കാര്‍ക്ക് പ്രത്യേകം ബോട്ട് എത്തുകയും യാത്രക്കാരെ അവഗണിച്ച് അവര്‍ ദ്വീപിലെത്തി ഈദ് ആഘോഷിച്ചെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. ഏറെ നേരം ബോട്ട് പ്രതീക്ഷിച്ചിരുന്നെങ്കിലും യാത്രക്കാര്‍ക്ക് ബോട്ടൊന്നും എത്തിയില്ല. പിന്നീട് ഉച്ചക്ക് 2.45 നു ഒരു ബോട്ട് എത്തി. അടുത്ത ട്രിപ്പിനു കിഴക്കു ഭാഗത്തു നിന്നും പടിഞ്ഞാറു ജെട്ടിയിൽ പോയിട്ട് തിരിച്ചു കപ്പെലിലെത്താൻ ബോട്ടിനു ഏകദേശം 1.30 മണിക്കൂറെങ്കിലുമെടുക്കും. എന്നിട്ടും ഒരു ബോട്ട് കൂടി ഏര്‍പ്പെടുത്താൻ തുറമുഖ അധികാരികൾ തയ്യാറായില്ല. പോയ ബോട്ടാവട്ടെ രണ്ടാമത് വന്നതുമില്ല. ക്ഷമ നശിച്ച യാത്രക്കാര്‍ ക്ഷുപിതരാവുകയും വൈകുന്നേരം 4 മണിക്ക് ഈദാഘോഷിക്കാന്‍ പോയ കപ്പല്‍ ജോലിക്കാരേയുംകൊണ്ട് ‌ബോട്ട് വന്നപ്പോൾ അവരെ കപ്പലിൽ കയറ്റാൻ അനുവദിച്ചില്ല. നടുക്കടലിലായ ജീവനക്കാരെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ക്യാപ്റ്റന്‍ ഇടപ്പെട്ടു കപ്പലില്‍ കയറ്റി. ഈസ്റ്റേണ്‍ ജെട്ടിയില്‍ കപ്പല്‍ അടുപ്പിച്ച് യാത്രക്കാരെ ഇറക്കാമെന്ന ഉറപ്പിന്‍മേലായിരുന്നു ഇത്. എന്നാല്‍ പിന്നീട് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കപ്പല്‍ ഒരു ദിവസം വൈകിയതായാണ് അറിഞ്ഞത്.


മിനിക്കോയ് പോര്‍ട്ട് അസിസ്റ്റന്റിനെതിരെയും നാട്ടുകാരുടെ സര്‍വീസ് ബോട്ടുകള്‍ക്കെതിരേയും കനത്ത ജനരോഷമാണ് സംഭവത്തിലുണ്ടായിരിക്കുന്നത്. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെടുത്തിയ കപ്പല്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ഒരു ദിവസം വൈകിയത് ഗൗരവമായി കാണണമെന്നും സര്‍വീസിനായി നിയോഗിച്ച സ്വകാര്യ ബോട്ടുടമകള്‍ക്കെതിരേയും കുറ്റക്കാരായ ഉദ്യോഗസ്ഥക്കെതിരേയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് യാത്രക്കാര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY