DweepDiary.com | ABOUT US | Wednesday, 24 April 2024

"ഇസ്ലാമോഫോബിയ" - ട്രെയിന്‍ യാത്രക്കിടെ ബോംബെ എന്നത് ബോംബെന്നാക്കി സഹയാത്രികര്‍, ദ്വീപുകാരനടക്കം മലയാളികളെ 24 മണിക്കൂര്‍ തടഞ്ഞുവെച്ചു

In main news BY Admin On 24 May 2017
മുംബൈ ചുറ്റാനിറങ്ങിയ ഈ വിദ്യാര്‍ത്ഥി സംഘം ഒരിക്കലും കരുതിക്കാണില്ല ബോംബെയെന്നു പറയുന്നത് ഇത്രയും പൊല്ലാപ്പായി തീരുമെന്ന്. വാട്ട്‌സാപ്പ് ചാറ്റിനിംഗിനിടെയുള്ള ബോബെ ‘ബോംബ്’ ആയി മാറിയപ്പോള്‍ കോഴിക്കോട് നിന്നുള്ള ആറ് വിദ്യാര്‍ത്ഥികള്‍ പിന്നീടെത്തിയത് പൊലീസ് സ്റ്റേഷനിലാണ്. ഒന്നോ രണ്ടോ മണിക്കൂറല്ല, 24 മണിക്കൂറാണ് ഈ ബോംബ് ഇവരെ കുടുക്കിയത്.

കോഴിക്കോട്ടുനിന്ന് നേത്രാവതി എക്‌സ്​പ്രസ്സില്‍ മുംബൈയിലേക്ക് വന്ന ആറുവിദ്യാര്‍ഥികളെയാണ് സംശയത്തിന്റെ പേരില്‍ മുംബൈ സിഎസ്ടി റെയില്‍വേ പൊലീസ് പിടികൂടിയത്. മഞ്ചേരി ജമിയത്ത് ഇക്കമിയ അറബിക് കോളേജിലെ വിദ്യാര്‍ത്ഥികളായ പാലക്കാട്ടുനിന്നുള്ള മുസ്തഫ, മുഹമ്മദ് ആദില്‍ (ലക്ഷദ്വീപ്), യൂനിസ്(പാലക്കാട്), മുഹമ്മദ് അസ്ലം, അബ്ദുള്‍ റാഊഫ്(മലപ്പുറം), ഉവൈസ്(കോഴിക്കോട്), മുഹമ്മദ് സിദ്ദിക്കി(കണ്ണൂര്‍) എന്നിവരെയാണ് കുര്‍ള സ്റ്റേഷനില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുസ്തഫ കേരളത്തിലുള്ള കൂട്ടുകാരനുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ‘ബോംബെയാണ് ബോംബ് എന്ന് സുഹൃത്ത് അയച്ച സന്ദേശമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ഇതിന് മറുപടിയായി ഞങ്ങളെത്തി ബോംബ്.. ബോംബ്…’ എന്ന് തിരിച്ചും സന്ദേശമയച്ചു. ഇതൊക്കെ തൊട്ടടുത്തിരുന്ന ഒരു യാത്രക്കാരന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇയാള്‍ രഹസ്യമായി ഇവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പൊലീസിന് അയച്ചു.

സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്ട്സാപ്പ് സന്ദേശം പരിശോധിച്ചതില്‍ ബോംബ് എന്ന വാക്കും പൊലീസിന്റെ സംശയത്തിനിടയാക്കി, എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഈ ബോംബ് അത്ര കാര്യമുള്ള ബോംബ് അല്ലെന്ന് പൊലീസിന് മനസ്സിലായി. ബോബിന്റെ പേരില്‍ സിഎസ്ടി പൊലീസ് സ്റ്റേഷനിലും കുര്‍ള സ്റ്റേഷനിലും വാഷി പൊലീസിനു മുന്നിലും ഇവര്‍ക്ക് ഹാജരാവേണ്ടി വന്നു, 24 മണിക്കൂറോളമാണ് ഇവര്‍ ഒരു ബോംബ് കൊണ്ട് പുലിവാലു പിടിച്ച് പൊലീസ് സ്റ്റേഷന്‍ കേറിയിറങ്ങേണ്ടി വന്നത്.

മര്‍ക്കസിന്റെ കീഴില്‍ രത്‌നഗിരിക്കടുത്ത് രാജാപുരില്‍ ഉറുദു പഠിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംഘം മുംബൈയിലെത്തിയത്. എന്നാല്‍ ബോംബിന്റ പേരില്‍ കുരുക്കിലായ ഇവരെ ഒടുവില്‍ മര്‍ക്കസിന്റെ മുംബൈ ചെയര്‍മാന്‍ ഇസ്മയില്‍ അംജദിയാണ് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. എന്തായാലും മുബൈയിലിനെ ബോംബ് പോയി ബോ എന്നു പോലും പറയില്ലെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്.

കടപ്പാട്: റിപ്പോര്‍ട്ടര്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY