സിസേറിയനില്‍ ലക്ഷദ്വീപ് ഇന്ത്യയില്‍ മൂന്നാം സ്ഥാനത്ത്
ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ട ഒരു വാര്‍ത്തയാണിത്. ഓപ്പറേഷന്‍ പ്രസവത്തിന്‍റെ കണക്ക് പാര്‍ലെമെന്‍റിന്റെ മേശ പുറത്ത് വന്നപ്പോള്‍ ലക്ഷദ്വീപിന്റെ സ്ഥാനം മൂന്നാമത്. ഒന്നാം സ്ഥാനത്ത് തെലങ്കാനയും (58%) രണ്ടാം സ്ഥാനത്ത് ആന്ധ്രാപ്രദേശും (40.1%) ലക്ഷദ്വീപ് 37.9% സിസേറിയന്‍ നടത്തി മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. 35.8 ശതമാനവുമായി കേരളം നാലാം സ്ഥാനത്തുണ്ട്. നാഗാലാണ്ട് ആണ് പട്ടികയില്‍ ഏറ്റവും അവസാനം (5.8%).