DweepDiary.com | ABOUT US | Friday, 29 March 2024

അധ്യാപകര്‍ക്കുള്ള ദശദിന എെസിറ്റി സര്‍വീസ് കോഴ്സ് സമാപിച്ചു

In main news BY Admin On 23 April 2017
എര്‍ണാകുളം (22/04/2017) പ്രൈമറി, ഹൈസ്കൂള്‍ അധ്യാപകര്‍ക്കുള്ള വിവര സാങ്കേതിക വിദ്യയിലുള്ള ദശദിന സര്‍വീസ് കോഴ്സ് സമാപിച്ചു. സെറ്റ് ചെയര്‍പെയ്സണ്‍ ശ്രീമതി ഫാത്തിമ, എര്‍ണാകുളം ജില്ല എഡ്യൂക്കേഷന്‍ ഓഫീസര്‍ ശ്രീമതി ലത എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോഴ്സ് കോഡിനേറ്റര്‍ ശ്രീ എം.പി ജയന്‍ ചടങ്ങിന് സ്വാഗതമോതി. ഇരുപതില്‍പരം റിസോഴ്സ് അധ്യാപകര്‍ പരിശീലനം നല്‍കിയ കോഴ്സ് അപൂര്‍വ്വമാണെന്ന് എെറ്റി പരിശീലനത്തിന്‍റെ ചുമതലയുള്ള ലക്ഷദ്വീപ് ഡയറ്റ് ലകചറര്‍ മുഹമ്മദ് ഹാഷിം പ്രസ്താവിച്ചു. എെറ്റി@സ്കൂള്‍ മേധാവി ശ്രീ അന്‍വര്‍ സാദാത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി അധ്യാപകരുമായി സംവദിച്ചു. ലക്ഷദ്വീപിലെ സ്കൂളുകള്‍ എെറ്റി മേഖലയില്‍ നേരിടുന്ന കനത്ത അവഗണനയ്ക്കെതിരെ വകുപ്പ് തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. വരുന്ന അധ്യയന വര്‍ഷം മുതല്‍ 6, 7 ക്ലാസുകളില്‍ എെ.സി.റ്റി പാഠപുസ്തകങ്ങളുടെ വരവോടെ പൈമറി വിഭാഗങ്ങളില്‍ എെ.സി.റ്റി നിര്‍ബന്ധമാക്കും 3 തിയറി പിരിഡുകള്‍ കൂടാതെ 1 പ്രാകറ്റിക്കല്‍ പിരീയഡും ഇതിനായി നീക്കി വെക്കണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY