DweepDiary.com | ABOUT US | Wednesday, 24 April 2024

മംഗലാപുരത്തില്‍ നിന്നും വീണ്ടും 'ഫ്രൂട്ടി മദ്യം'

In main news BY Admin On 05 April 2017
അഗത്തി- എം‌.വി.അമിനി കപ്പലില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ കാര്‍ബോര്‍ഡ് പെട്ടി കപ്പലധികൃതര്‍ പോളിച്ചപ്പോള്‍ കണ്ട കാഴ്ച കണ്ട് നാട്ടുകാര്‍ അമ്പരന്നു..!!!. മംഗലാപുരത്തില്‍ നിന്നുമുള്ള കപ്പലുകളില്‍ പലപ്പോഴായി പിടിക്കപ്പെട്ട ഫ്രൂട്ടി മദ്യം. അതും 120 ഓളം പാക്കറ്റില്‍. കപ്പലധികൃതര്‍ ഉടനെ തൊണ്ടി നാട്ടുകാര്‍ക്ക് കൈമാറി. പോലീസെത്തിയെങ്കിലും നാട്ടുകാര്‍ ഇത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പോലീസിന്റെ സാന്നിധ്യത്തില്‍ ഫ്രൂട്ടി മദ്യം മൊത്തമായും നശിപ്പിച്ചു. എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ്, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഫ്രൂട്ടി മദ്യം നശിപ്പിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഇതിന് ശക്തമായ പിന്തുണ നല്‍കിയിരിക്കുകയാണ്. എന്നാല്‍ അതാത് ദ്വീപുകളിലെ SDO, SHO മാര്‍ പലപ്പോഴും നിസ്സാരമായി ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതാണ് ഇത്തരം പ്രവണതകള്‍ കൂടിക്കൂടിവരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതേ കപ്പലില്‍ നിന്ന് മദ്യം പിടികൂടിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY