DweepDiary.com | ABOUT US | Friday, 29 March 2024

പുതിയ പരീക്ഷണവുമായി അഡ്മിനിസ്ട്രേറ്റര്‍

In main news BY Admin On 03 April 2017
കവരത്തി- വിവിധ ‍ഓഫീസുകളുടെ തലപ്പത്തിരിക്കുന്ന DANICS ഓഫീസര്‍മാരെ സബ്ഡിവിഷന്‍ ഓഫീസര്‍മാരായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇത് ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നത്. ഉത്തരവ് പ്രകാരം ഇനി പറയും പ്രകാരമാണ് നിയമനം.
ശ്രീ.അന്‍കൂര്‍ മെശ്റാം (ക്ല‍പേനി), ശ്രീ.ബല്‍റാം മീരാ (ചെത്ത്ലാത്ത്), ശ്രീ. ദീപക്(ആന്ത്രോത്ത്), ശ്രീ.ഗൗരവ് യാദവ്(കില്‍ത്താന്‍), കപില്‍ ചൗദരി(അമിനി), ശ്രീ.രാഹുല്‍ സൈനി (മിനിക്കോയി).
ഈ ദ്വീപുകളില്‍ ജോലിചെയ്യുന്ന SDO മാരെ ഇനി പറയും പ്രകാരം സ്ഥാനമാറ്റം ചെയ്തിട്ടുണ്ട്. ശ്രീ.ടി.കാസിം,SDOകടമത്ത്-ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ & ഡയരക്ടര്‍ വ്യുമണ്‍, ചൈല്‍ഡ് ഡവലപ്മെന്റ്
ശ്രീ.പി.സി.ഹമീദ്, SDO ആന്ത്രോത്ത്- SDO അഗത്തി
ശ്രീ.എം.കെ.കുഞ്ഞിക്കോയ, SDO ചെത്ത്ലാത്ത്- സെറ്റില്‍മെന്റ് ഓഫീസര്‍
ശ്രീ.എ.പി.ആറ്റക്കോയ, SDO കല്‍പേനി- പ്രോജക്ട് ഓഫീസര്‍ DRDA & അഡീഷണല്‍ ഡയരക്ടര്‍ എംപ്ലോയിമെന്റ് & ട്രൈനിങ്ങ്
ശ്രീ. മുഹമ്മദ് ഖലീല്‍, SDO കടമത്ത്- അസിസ്റ്റന്റ് പ്രോജക്ട ഓഫീസര്‍ DRDA.

SHARE YOUR FEEDBACK

RECENT IN THIS CATEGORY