DweepDiary.com | ABOUT US | Friday, 29 March 2024

NSS, NCC, Scout വിഭാഗങ്ങളുടെ സ്പെഷ്യൽ സ്വഛ് ലക്ഷദ്വീപ് ക്യാമ്പൈൻ സമാപിച്ചു

In main news BY Admin On 01 April 2017
അഗത്തി (31/03/2017): എൻ എസ് എസ്, എൻ സി സി, സ്കൗട്ട് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച ത്രിദിന സാമൂഹിക സേവന പരിപാടിയായ സ്പെഷ്യൽ സ്വഛ് ലക്ഷദ്വീപ് ക്യാപൈൻ സമാപിച്ചു. 29നു സ്ഥലം ഡെപ്യൂട്ടി കളക്ടർ ഡോക്ടർ കെപി ഹംസകോയ ഉൽഘാടനം ചെയ്ത ക്യാമ്പ് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ മൂന്ന് ദിവസങ്ങളായി തുടരുകയായിരുന്നു എന്ന് ക്യാമ്പ് കോർഡിനേറ്റർ ശ്രീ യു ശെരീഫ് (സ്കൗട്ട് മാസ്റ്റർ) അറിയിച്ചു.

എല്ലാ ദിവസവും രാവിലെ 7നു റോൾ കോൾ പരേഡോടെ ക്യാമ്പ് ആരംഭിച്ചിരുന്നു. ശുചീകരണ പ്രവർത്തികൾ, ഹൗസ് സർവ്വേ, ലഘുലേഖ വിതരണം തുടങ്ങിയവയ്ക്ക് പുറമെ വ്യക്തി ശുചിത്വം, വൃത്തി എന്നിവയെക്കുറിച്ച് യഥാക്രമം പ്രമുഖ കവിയും സ്ഥലം എൺ വയോൺ മെൻറൽ വാർഡൻ എസ് എസ് കെ, എസ് എസ് ബി സ്കൂൾ ഹെഡ്മാസ്റ്റർ ബിബി മുഹമ്മദ് മാഷ്, ശാസ്ത്ര അധ്യാപിക സറീന ഗുൽഷീർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.

മണ്ണിലലിയാത്ത മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച സകുട്ടികൾ ശാസ്ത്ര സാങ്കേതിക വകുപ്പിൻറെ സഹായത്തോടെ പ്രത്യേക ഇടങ്ങളിൽ നിക്ഷേപിച്ചു. സ്റ്റേറ്റ് ഗസ്റ്റ് ഹൗസ് പരിസരം, പ്രധാന നാൽകവലകൾ, ഈസ്റ്റേൺ ജെട്ടി പ്രദേശങ്ങൾ എന്നിവ വെടിപ്പാക്കി.

സമാപന ദിനം ക്യാമ്പിൻറെ മുഖ്യ രക്ഷാധികാരിയും സ്കൂൾ പ്രിൻസിപ്പാളുമായ ബി മുഹമ്മദ് ഇഖ്ബാൽ മരങ്ങൾ നട്ടു കൊണ്ട് നാന്ദികുറിച്ചു. തുടർന്ന് കുട്ടികൾ ചോലവൃക്ഷ കമ്പുകൾ നട്ടു. കൊച്ചി രാജഗിരി കോളേജിൽ നിന്നും എത്തിയ അവസാന വർഷ സോഷ്യൽ വർക് ബിരുദ വിദ്യാർത്ഥികളായ മാർട്ടിൻ ജേകബ്, സെറിൻ ഹെണ്ട്രി, ഹുസ്ന എന്നിബ്വർ കുട്ടികളോറ്റ് സംവദിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ച സംഘം മറ്റൊരു സാമുഹിക പരിപാടിക്ക് കുട്ടികളെ ക്ഷണിക്കാനും മറന്നില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY