DweepDiary.com | ABOUT US | Friday, 29 March 2024

ബിത്രയിലെ കുടിവെള്ള പ്രശ്നം- ഡോ.ഹിദായാ രാജിവെച്ചു

In main news BY Admin On 27 March 2017
കവരത്തി- ബിത്രയിലെ മെഡിക്കല്‍ ഓഫീസറായി നിയമിതയായ ആന്ത്രോത്ത് സ്വദേശിനി ഡോ.ഹിദായാ ബീഗം രാജിവെച്ചു. കരാര്‍ അടിസഥാനത്തില്‍ ജോലിചെയ്ത് വരികയായിരുന്നു ഡോ.ഹിദായാ ബീഗം. ദിവസങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ കുടിവെള്ള പ്രശ്നവുമായി അധികാരികളെ സമീപിക്കുകയും ബിത്രയില്‍ നിന്ന് ലീവില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബിത്രയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ബിത്രയിലേക്ക് ഇനി തിരിച്ച് പോകാന്‍ താല്പര്യമില്ലാത്ത ഡോക്ടറെ വീണ്ടും നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രാജി. ഡോ.ഹിദായാ ബീഗത്തിന്റെ അവധിയില്‍ ഇവിടെ എത്തിയ വേറെ ഒരു ഡോക്ടര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരിച്ച് പോവുകയുണ്ടായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY