DweepDiary.com | ABOUT US | Saturday, 20 April 2024

ഔരിയുടെ 'മറ്റാരും ചോല്ലിണ്ടെ ' സൂപ്പര്‍ ഹിറ്റിലേക്ക്

In main news BY Admin On 26 March 2017
മലയാളിയുടെ മനസില്‍ മങ്ങലേല്‍ക്കാത്ത ചില ജോണ്‍സണ്‍ ഈണങ്ങള്‍ ആര്‍ദ്രമായി പുനരാലപിച്ചാണ് തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്‍ഡ് ശ്രദ്ധ നേടുന്നത്. 'മന്ദാരച്ചെപ്പില്‍' ആരംഭിച്ച് പല ഈണങ്ങളിലൂടെ മുന്നോട്ടുപോകുന്ന യൂട്യൂബില്‍ ശ്രദ്ധനേടിയ ആ ഗാനത്തിന്റെ ഈണത്തില്‍ അമിനി സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ ഔരിറഹ്മാന്റെ വരികള്‍ക്ക് ചുവട് വെച്ചഭിനയിച്ച യൂട്യൂബ് ഗാനം ഇതിനകം തന്നെ ദ്വീപിലും കേരളക്കരയിലും ഹിറ്റായിക്കഴിഞ്ഞു. സാലി കവരത്തിയുടെ ക്യാമറയില്‍ പകര്‍ത്തിയ തനി ദ്വീപന്‍ വീഡിയോ വൈറലാവുകയാണ്. ഇമാം ഇമ്മിയാണ് എഡിറ്റിങ്ങ് നിര്‍വ്വ്ഹിച്ചിരിക്കുന്ന ഈ ആല്‍ബത്തിന് കൊടുത്തിരിക്കുന്ന പേര് ഓടം എന്നാണ്. യൂട്യൂബിലൂടെ പാട്ട് കേള്‍ക്കാന്‍ ക്ലിക്ക് https://www.youtube.com/watch?v=e8ovBnHMNKk.

SHARE YOUR FEEDBACK

RECENT IN THIS CATEGORY