DweepDiary.com | ABOUT US | Wednesday, 24 April 2024

"ദ്വീപ് ഇഷല്‍ മല്‍ഹാര്‍" - ഓഡിയോ സി.ഡി. പ്രകാശനം ചെയ്തു

In main news BY Admin On 08 March 2017
കോഴിക്കോട്(04.03.17):- ലക്ഷദ്വീപിലെ പ്രമുഖ ഗായകനുൂം ഗാന രചയിതാവുമായിരുന്ന മര്‍ഹൂം എന്‍.കെ.ഖാലിദിന്റെ സ്മരണാര്‍ത്ഥം ലക്ഷദ്വീപിലെ വ്യത്യസ്തമായ ഇഷലുകളില്‍ കോര്‍ത്തിണക്കിയ പാട്ടിന്റെ ഓഡിയോ സി.ഡി. പ്രകാശനം ചെയ്തു. പ്രശസ്ത ഗായകന്‍ ആബിദ് കണ്ണൂരും ആന്ത്രോത്ത് സ്വദേശി മുഫ്തി മുബാറക്കും ചേര്‍ന്നൊരുക്കിയ "ദ്വീപ് ഇഷല്‍ മല്‍ഹാര്‍" കോഴിക്കോട് മില്ലിനിയം ഓഡിയോസില്‍ വെച്ച് ഗായകന്‍ ആബിദ് മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റിന് കൈമാറിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. സാഹിത്യകാരന്‍ ഇസ്മത്ത് ഹുസൈന്‍, ഫോക്കസ് മാള്‍ ചീഫ എക്സിക്യുട്ടീവ് ഓഫീസര്‍ അബ്ദുസ്സലാം, പി.എ.അബൂസാലിഹ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ആബിദ് കണ്ണൂര്‍, മുഫ്തി മുബാറക്ക്, ആദില്‍ അത്തു, ഷബ്നം റഫീഖ്, കെ.സി.താജുദ്ധീന്‍, നാഫിയ ഹൂസൈന്‍, റഫീഖ് അമിനി, ഹംദും സക്കാല എന്നിവരാണ് ഗായകര്‍.
ഓഡിയോ സി.‍ഡി ആവശ്യമുള്ളവര്‍- 9447982508, 94961752232 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY