DweepDiary.com | ABOUT US | Friday, 19 April 2024

കവരത്തി പോസ്റ്റ് ഓഫീസ് ഇനി ലക്ഷദ്വീപിൻറെ പാസ്പോർട്ട് സേവാ കേന്ദ്രം - ഉൽഘാടനം മാർച്ച് 3നു

In main news BY Admin On 24 February 2017
കവരത്തി (24/02/2017): രാജ്യത്ത് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പോസ്‌റ്റോഫീസുകളിലൂടെ നല്‍കുന്നതിനുള്ള പദ്ധതി വ്യാപിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി രാജ്യത്തെമ്പാടും 56 പോസ്‌റ്റോഫീസുകളില്‍ സൗകര്യമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൻറെ ഭാഗമായി കവരത്തി ഹെഡ് പോസ്റ്റ് ഓഫീസിൽ ഫെബ്രുവരി 28 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. സാധാരണ ദ്വീപുകാരൻ പാസ്പോർട്ടിനു അപേക്ഷിച്ച ശേഷം കൊച്ചിയിലേക്ക് കുടുംബസമേധം രേഖകളുമായി എത്തേണ്ട അവസ്ഥയായിരുന്നു. ഇനി കവരത്തിയിലെ പ്രത്യേക പരിശീലനം ലഭിച്ച പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരിക്കും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുക.

കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലെ പോസ്‌റ്റോഫീസുക ളിലായിരിക്കും ആദ്യഘട്ടത്തില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകുന്നത്. കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലടക്കം ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുത്ത പോസ്‌റ്റോഫീസുകളില്‍ പുതിയ സേവനം ലഭ്യമാകും.
പദ്ധതി പ്രവര്‍ത്തന സജ്ജമായാല്‍, ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഈ ‘പോസ്‌റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്ര’ങ്ങളിലെത്തി ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY