DweepDiary.com | ABOUT US | Friday, 29 March 2024

എട്ടാം ക്ലാസുകാരനെ ഓടത്തിൽ വശീകരിച്ച്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം - പോലീസ് കേസ് എടുക്കാത്തതിൽ വിമർശം

In main news BY Admin On 18 February 2017
അഗത്തി (18/02/2017): ലക്ഷദ്വീപിനു നാണക്കേടുണ്ടാക്കുന്ന ഇത്തരം അപൂർവ്വ വാർത്തകൾക്ക് കാരണം നിയമ പാലകരെന്ന് ഊട്ടിയുറപ്പിക്കുന്നതാണു അഗത്തിയിലെ ഈ സംഭവം. ചെത്ലാത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടു കുട്ടികൾക്കെതിരെയുള്ള പീഡന പരമ്പരയിൽ പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച പോലീസ് പക്ഷെ അഗത്തിയിൽ കേസെടുക്കാതെ ഉരുണ്ടു കളിച്ചതിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ശ്രദ്ധ തിരിക്കേണ്ട ഒന്നാണു. വ്യാഴാഴ്ച (16/02/2017) രാവിലെ സ്കൂളിൽ പോവാത്ത കുട്ടി ഫിഷ് ഫെസ്റ്റ് കാണാൻ പോയതാണെന്ന് ധരിച്ച വീട്ടുകാർ നേരം വൈകീട്ടും എത്താത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് മീൻ പിടിക്കാൻ പോയ ഒരു ഓടത്തിൽ ഒരു യുവ മത അധ്യാപകനും കൂട്ടാളിക്കുമൊപ്പം കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാർ മത അധ്യാപകൻറെ കൂട്ടാളിയെ പെരുമാറിയപ്പോയാണു ഇയാളുടെ പങ്കും വെളിപ്പെടുന്നത്. രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത പോലീസ് പക്ഷെ ശാസിച്ച് പറഞ്ഞു വിടുകയായിരുന്നു. പോക്സോ നിയമ പ്രകാരം ഒത്തുതീർപ്പിനു വകുപ്പില്ല. കൂടാതെ കുട്ടിയുടെ ബന്ധുക്കൾക്ക് പരാതിയില്ലെങ്കിൽ കൂടി ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടതാണു. എന്നാൽ പോലീസ് പ്രതികളെ ശാസിച്ച ശേഷം നിയമവിരുദ്ധമായി പറഞ്ഞുവിടുകയായിരുന്നു. പോക്സോ നിയമ പ്രകാരം നിയമ നടപടി സ്വീകരിക്കാത്ത സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരേയും നടപടി സ്വീകരിക്കാൻ നിയമം അനുശാസിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY