DweepDiary.com | Wednesday, 22 November 2017

"ഉയർന്ന ബിരുദമുള്ളവർ അയോഗ്യർ" - ലക്ഷദ്വീപ് കാർഷിക വകുപ്പിൽ AD ആവാൻ രണ്ട് വർഷം പരിചയമുള്ള സർട്ടിഫിക്കറ്റുകാർ മതി

In main news / 13 February 2017
കവരത്തി: ലക്ഷദ്വീപിൽ കാർഷിക ശാസ്ത്രത്തിൽ ബിരുദവും പിച്ച്ഡിയും ഉള്ളവർ അത് കുപ്പയിലെറിഞ്ഞോളൂ കാരണം കാർഷിക വകുപ്പിൽ ജോലിചെയ്യുന്ന താഴ്ന്ന തസ്തികക്കാർ എത്തിക്കുന്ന ഏത്തക്കുല കണ്ട് അവർക്ക് അനുകൂലമായി നിയമന വ്യവസ്ഥ സ്യഷ്ടിച്ചിരിക്കുകയാണെന്ന് അധിക്യതർ എന്ന് ഉദ്യോഗാർത്ഥികളുടെ ആരോപണം. ഒന്നോ രണ്ടോ വർഷത്തെ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കൊണ്ട് "സി" കാറ്റഗറിയിലുള്ള ചില തസ്തികയിലേക്ക് അപേക്ഷ കൊടുത്താൽ കാർഷിക ബിരുദക്കാരെ തള്ളിക്കളയും കാരണം "അധിക യോഗ്യത" എന്നാണു കാരണം. എന്നാൽ ജോലിയിൽ പ്രവേശിച്ച സർട്ടിഫിക്കറ്റുകാർക്ക് രണ്ടോ മൂന്നോ വർഷം കൊണ്ട് നാലര വർഷം കണ്ണിൽ എണ്ണ ഒഴിച്ച് പഠിച്ച ബിരുദക്കാർക്ക് നൽകേണ്ട അഗ്രികൾചറൽ ഡെമോൻസ്ട്രേറ്റർ തസ്തിക പ്രൊമോഷനായി നൽകും. ഫലത്തിൽ നാലു വർഷത്തെ കാർഷിക ശാസ്ത്ര ബിരുദം പഠിക്കണ്ട പകരം ഒന്നോ രണ്ടോ വർഷത്തെ കോഴ്സുകൾ പഠിച്ചാൽ മതിയെന്ന സന്ദേശമാണു വകുപ്പ് ഉദ്യോഗാർത്ഥികൾക്ക് നൽകുന്നത്.

ഈ നിയമന വ്യവസ്ഥയ്ക്കെതിരെ ഉദ്യോഗാർത്ഥികൾ ശബ്ദമുയർത്തിയിട്ടും കേൾക്കാത്ത ഭാവത്തിലാണു അധിക്യതർ. ജനപ്രതിനിധികൾക്ക് ഇവയുടെ യോഗ്യതകളെക്കുറിച്ച് ചോദിക്കാനറിയാത്തതിനാൽ കാർഷിക വകുപ്പ് പഴേപടി തുടരുകയാണെന്നാണു ഉദ്യോഗാർത്ഥികളുടെ ആരോപണം

SHARE YOUR FEEDBACK

RECENT IN THIS CATEGORY