DweepDiary.com | Friday, 15 December 2017

അനധികൃതമായി ബോട്ട് വില്‍പന നടത്തുന്നതിന് മുന്നറിയപ്പ്

In main news / 03 February 2017
കവരത്തി- സര്‍ക്കാര്‍ സബ്സിഡി കൈപ്പറ്റിയതിന് ശേഷം കാലയളവ് പൂര്‍ത്തിയാക്കാതെ ബോട്ടുകള്‍ മറിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി ഫിഷറീസ് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ആനു കൂല്യം കൈപ്പറ്റി 5 വര്‍ഷം പൂര്‍ത്തിയാകുന്നത് വരെ ബോട്ടുകള്‍ മറിച്ച് വില്‍ക്കാന്‍ പാടുള്ളതല്ല. ഇവര്‍ പാലിക്കേണ്ട നിയമങ്ങള്‍ ഇങ്ങനെ പ്രഭാതിക്കുന്നു
1. ബോട്ട്/തോണി വില്‍പന നടത്തുന്നതിന് മുമ്പ് സര്‍ക്കാരില്‍ നിന്ന് NOC വാങ്ങിക്കേണ്ടതാണ്.
2. സര്‍ക്കാര്‍ ആനുകൂല്യ കൈപ്പറ്റിയ ബോട്ടുടമ 5 വര്‍ഷം വരെ ബോട്ട് നല്ലനിലയില്‍ നോക്കി നടത്തേണ്ടതും നല്ല സീസണില്‍ മീന്‍ പിടിക്കാന്‍ പോവേണ്ടതുമാണ്.
3. എല്ലാ ദ്വീപിലുമുള്ള ഫിഷറീസ് ഉദ്യോഗസ്ഥന്മാര്‍ ഇവ ഉറപ്പുവരുത്തേണ്ടതാണ്.
തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഉത്തരവില്‍ പറയുന്നത്

SHARE YOUR FEEDBACK

RECENT IN THIS CATEGORY