DweepDiary.com | ABOUT US | Wednesday, 24 April 2024

മെറിറ്റ് സ്കോളര്‍ഷിപ്പ് ചോദ്യപ്പേപ്പര്‍ മാറി നല്‍കി

In main news BY Admin On 19 January 2017
ആന്ത്രോത്ത്(19.01.17)-മെറിറ്റ് സ്കോളര്‍ഷി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ മാറി നല്‍കി. 10:30 ന് തുടങ്ങിയ ഒമ്പതാം ക്ലാസ്സിലെ പരീക്ഷയാണ് 11:20 ന് ഹാളിലുണ്ടായിരുന്ന ഇന്‍വിജലേറ്റര്‍ ശ്രദ്ധിക്കുന്നത്. 18 ന് നടത്തേണ്ടിയിരുന്ന ജനറല്‍ നോളജ് പരീക്ഷയ്ക്ക് പകരമായി 19 നടക്കേണ്ട ജനറല്‍ സയന്‍സാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. അബദ്ധം മനസ്സിലാക്കിയ അധികൃതര്‍ ചോദ്യപ്പേപ്പര്‍ മാറ്റി നല്‍കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പ് മൗനം പാലിച്ചിരിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. സാധാരണ ഇത്തരം സന്തര്‍ഭങ്ങളില്‍ പരീക്ഷകള്‍ മാറ്റിവെക്കുകയും പുതിയ ചോദ്യം തയ്യാറാക്കി പരീക്ഷ നടത്തുകയുമാണ് ചെയ്യാറ്. 6,9,11 ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ഡയരക്ടറേറ്റ് നടത്തുന്ന മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ വിവിധ ദ്വീപുകളിലായി 18, 19 തിയതികളില്‍ നടക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY