DweepDiary.com | ABOUT US | Thursday, 25 April 2024

കോടികള്‍ മുടക്കി നിര്‍മിച്ച കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിർമ്മാണ അപാകത - ഗെസ്റ്റ്ഹൗസ് ഒഴിപ്പിക്കാൻ നടപടി തുടങ്ങി

In main news BY Admin On 04 January 2017
കോഴിക്കോട് (04/02/2016): ലക്ഷദ്വീപ് നിവാസികളുടെ ചിരകാല അഭിലാഷമായ കോഴിക്കോട് ഗെസ്റ്റ് ഹൗസ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ അടച്ചിടാനൊരുങ്ങുന്നു കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്താനാണ് ഒരു മാസത്തോളം അടച്ചിടുന്നത്. സ്വകാര്യ കരാറുകാര്‍ പ്രവൃത്തി നടത്തുമ്പോള്‍ ദ്വീപിലെ പൊതുമരാമത്ത് വിഭാഗം വേണ്ടത്ര ശ്രദ്ധപുലര്‍ത്താതിരുന്നതാണ് നിര്‍മാണത്തില്‍ അപാകതയുണ്ടാവാനും വലിയ നഷ്ടം ഉണ്ടാകാനും ഇടയാക്കിയത് എന്നാണ് ആക്ഷേപം. മൂന്നു നിലകളുള്ള വലിയ കെട്ടിടത്തിന്‍െറ കാന്‍റീന്‍, ബാത്റൂം, ടോയ്ലറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള മലിനജലം ഒരുമിച്ച് ഒരു ടാങ്കിലേക്ക് ഒഴുക്കാനാണ് സംവിധാനം ഒരുക്കിയത്. ഇതോടെ ടാങ്ക് നിറയുകയും മലിനജലം പുറത്തേക്കും സമീപത്തെ റോഡിലേക്കും ഒഴുകുകയുമായിരുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയതോടെ അറ്റകുറ്റപ്പണിക്ക് കെട്ടിടം അടച്ചിടാന്‍ തീരുമാനിക്കുകയുമായിരുന്നു. ടാങ്കിലെ മലിനജലം രാത്രി സ്വകാര്യ വാഹനത്തില്‍ പുറത്തേക്ക് കൊണ്ടുപോവുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആറായിരം രൂപയോളമാണ് ഒരു ടാങ്ക് മലിനജലം കൊണ്ടുപോകാന്‍ ചെലവുവരുന്നത്. ഇത്തരത്തിലുള്ള 15 ടാങ്ക് മലിനജലമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഒഴിവാക്കിയത് എന്നാണ് വിവരം. ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിൽ അഴിമതി അടക്കമുള്ള ഇത്തരം പൊതുഖജനാവിനു ബാധ്യതയുണ്ടാക്കുന്ന നടപടികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ അപൂർവ്വം മാത്രമാണു ശിക്ഷിച്ചിട്ടുള്ളത്. സ്വതന്ത്രമായ വിജിലൻസ് സംവിധാനത്തിൻറെ അഭാവവും കേന്ദ്ര കുറ്റാഅൻവേഷണ ഏജൻസികളുടെ മേൽനോട്ടമില്ലായ്മയും ഇത്തരം ലാഘവ നടപടികൾ ദ്വീപ് ഉദ്യോഗസ്ഥരിൽ വർധിക്കുന്നുണ്ട്.
ഇതോടെ ദ്വീപില്‍നിന്ന് കോഴിക്കോട്ട് വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റും എത്തിയവരും സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനത്തെിയ ദ്വീപ് ടീം ഉള്‍പ്പെടെയുള്ളവർ അങ്കലാപ്പിലാണു.

ജാഫര്‍ഖാന്‍ കോളനിക്കടുത്ത് 2011ല്‍ അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ അമര്‍നാഥ് തറക്കല്ലിട്ട കെട്ടിടത്തിന്‍െറ നിര്‍മാണം അഞ്ചുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. നവംബര്‍ 14ന് ദ്വീപ് പാര്‍ലമെന്‍റ് അംഗം പി.പി. മുഹമ്മദ് ഫൈസലിന്‍െറ അധ്യക്ഷതയില്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാറൂഖ് ഖാനാണ് ഉദ്ഘാടനം ചെയ്തത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY