DweepDiary.com | ABOUT US | Thursday, 28 March 2024

അഗത്തിയിൽ ജനവാസനിബിഢ പ്രദേശത്ത് തീപ്പിടുത്തം ആളപായമില്ല

In main news BY Admin On 02 January 2017
അഗത്തി (02/01/2016): അഗത്തിയിൽ വൻ തീപ്പിടുത്തം. PWD ഓഫീസിനു പുറകു വശത്ത് കടൽ തീരത്തോട് ചേർന്നുള്ള SPORTS വകുപ്പിൻറെ അധീനതയിലുള്ള ഷെഡിനാണു തീപ്പിടുത്തമുണ്ടായത്. ഇതിൽ ടൂറിസ്റ്റ് ബോട്ടുകൾക്കായി സൂക്ഷിച്ച മൂന്ന് ബാരൽ ഡീസൽ വൻസ്ഫോടനത്തോടെ പൊട്ടിത്തെറിച്ച് മരങ്ങൾക്കും മറ്റും തീപ്പെടെർന്നെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉടൻ ഫയർ ഫോയ്സ് സ്ഥലത്തേക്ക് കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കി. പ്രദേശത്തുള്ള സ്ത്രീകൾ ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ കാറ്റിൽ തീ പടർന്നതാണെന്ന് ദ്യസാക്ഷികളെ ഉദ്ധരിച്ച് ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. തൊട്ടടുത്തുണ്ടായിരുന്ന ഇന്ത്യ റിസർവ്വ് ബറ്റാലിയൻ സേനാ അംഗങ്ങൾ ഉടൻ ഫയർ ഫോയ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോയ്സ് തീ അണയ്ക്കാൻ ആരംഭിച്ച ഉടൻ വെള്ളം തീർന്നു പോയത് സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഉടനെ തന്നെ കടൽ വെള്ളം ഫയർ ഫോയ്സ് പമ്പ് ചെയ്യുകയായിരുന്നു. ലക്ഷദ്വീപിൻറെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്തതും വെള്ളം ലീക്കുള്ളതുമായ ഫയർ മെഷീൻ കൊണ്ടു നടക്കുന്നത് പോലീസു വകുപ്പിൻറെ പിടിപ്പുകേടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഫോട്ടോ കടപ്പാട്: മെഹ്ബൂബ് ഖാൻ എംകെ

SHARE YOUR FEEDBACK

RECENT IN THIS CATEGORY