DweepDiary.com | ABOUT US | Friday, 29 March 2024

ബി.എസ്.എന്‍.എല്ലിന്റെ പുതിയ ഓഫറുകള്‍ പ്രാബല്യത്തില്‍

In main news BY Admin On 01 January 2017
കൊച്ചി: സ്വകാര്യ ടെലികോം കമ്പനികളുടെ വെല്ലുവിളി നേരിടാന്‍ ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച ഓഫറുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇതനുസരിച്ച് 146 രൂപയ്ക്റീചാര്‍ജ് ചെയ്താല്‍ 28 ദിവസം രാജ്യത്തെവിടെയുമുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാം. കൂടാതെ 300 എം.ബി. ഡാറ്റയും ലഭിക്കും..339 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെവിടെയുമുള്ള ഏത് നമ്പറിലേക്കും എത്ര നേരവും വിളിക്കാം. ഇതര കമ്പനികളുടെ നമ്പറുകളിലേക്കും വിളിക്കാമെന്നതാണ് ഈ സ്‌കീമിന്റെ മെച്ചം. കൂടാതെ ഒരു ജി.ബി. ഡാറ്റയും ലഭിക്കും..നിലവില്‍ 341 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സംസ്ഥാനത്തിനകത്തുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാമായിരുന്ന പാക്കേജാണുണ്ടായിരുന്നത്.പുതിയ പാക്കേജുകളില്‍ കോളുകള്‍ തികച്ചും സൗജന്യമായിരക്കുമെന്നും ഇത് പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമായിരിക്കുമെന്നും ബി.എസ്.എന്‍.എല്‍. ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ അനുപം ശീവാസ്തവ പറഞ്ഞു. കൂടാതെ 4400 രൂപയുടെ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY