DweepDiary.com | ABOUT US | Wednesday, 24 April 2024

കലാ ജാഥയില്‍ മികവ് പുലര്‍ത്തി കില്‍ത്താന്‍

In main news BY Admin On 26 November 2016
കടമത്ത്(25.11.16):- ആറാമത് യു.ടിലെവല്‍ കലോല്‍സവത്തിന്റെ ആദ്യ മത്സര ഇനമായ കലാ ജാഥയുടെ ഫലം പുറത്തുവന്നു. ജാഥയില്‍ ഏറ്റവും മികവ് പുലര്‍ത്തിയ കില്‍ത്താന്‍ ദ്വീപിനാണ് ഒന്നാം സ്ഥാനം. വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആന്ത്രോത്തിനും കടമത്തിനും ലഭിച്ചു.
യു.ടി ലെവല്‍ കലോല്‍സവത്തിന് മോഡി കൂട്ടാനായി ഒരുക്കുന്ന മത്സര ഇനമാണ് കലാ ജാഥ. മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് നടത്തപ്പെടുന്ന കലാജാഥയില്‍ മത്സരാര്‍ത്ഥികള്‍ അധികദൂരം നടക്കാന്‍ നിര്‍ബന്ധിതരായ അവസ്ഥയുണ്ടായിട്ടുണ്ട്. അമിനി ദ്വീപില്‍ നടന്ന കലോല്‍സവത്തില്‍ 6 കിലോമീറ്ററിലധികം വിദ്യാര്‍ത്ഥികള്‍ നടക്കാനിടയായത് വിവാദമായിരുന്നു. ഇനി വരുന്ന കലോല്‍‌സവ വേദികളിലെങ്കിലും ദൈര്‍ഘ്യം കുറച്ച് മത്സരം നടത്തപ്പെടാന്‍ അധികൃതര്‍ തയ്യാറാവേണ്ടതുണ്ട്. കൂടാതെ ആതിഥേയത്വം വഹിക്കുന്ന നാട്ടുകാര്‍ക്ക് താബ്ലോ പോലെയുള്ള സൗകര്യങ്ങള്‍ ചെയ്യാന്‍ സൗകര്യം കൂടുതല്‍ ലഭിക്കുമ്പോള്‍ മറ്റ് ദ്വീപുകാര്‍ക്ക് അതിന് സമയവും സൗകര്യവും ലഭിക്കാതെ പോകുന്നു. അതുകൊണ്ട് തന്നെ എല്ലാ ദ്വീപുകാര്‍ക്കും ഉതകുന്ന രീതിയില്‍ കലാ ജാഥ മാന്വല്‍ പരിഷ്ക്കരിക്കുകയും ടാബ്ലോ പോലെയുള്ള സംഗതികള്‍ കലാ ജാഥയില്‍ നിന്ന എടുത്തമാറ്റപ്പെടേണ്ടതുമാണ്. കലാ ജാഥ വിലയിരുത്തപ്പെടേണ്ട വിധികര്‍ത്താക്കള്‍ പലപല സ്ഥലങ്ങളില്‍ ഒളിച്ചിരിക്കുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത്. അത് മാറി മറ്റ് ഇനങ്ങള്‍ വിലയിരുത്തപ്പെടുന്നപോലെ കൃത്യമായ സ്ഥലത്ത് വിധികര്‍ത്താക്കള്‍ നില്‍ക്കുകയും ആസ്ഥലം മുന്‍കൂട്ടി ടീമംഗങ്ങള്‍ക്ക് അറിയിക്കുകയും ചെയ്യേണ്ടത് കൂടിയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY