DweepDiary.com | ABOUT US | Saturday, 20 April 2024

ശാസ്ത്രോല്‍സവ കപ്പ് ആതിഥേയര്‍ക്ക്- അടുത്ത വേദി മിനിക്കോയി

In main news BY Admin On 23 November 2016
ആന്ത്രോത്ത്- നാലു ദിവസം നീണ്ടു നിന്ന നാലാമത് യു.ടി.ലെവല്‍ ശാസ്ത്രോല്‍സവം, എ.ടി പ്രവര്‍ത്തി പരിചയ മേളയക്ക് സമാപനം. 624.5 പോയിന്റുമായി ആതിഥേയരായ ആന്ത്രോത്ത് ഓവറോള്‍ കീരീടം സ്വന്തമാക്കി. 502 പോയിന്റുമായി കവരത്തിയാണ് രണ്ടാമത്. സമാപന ചടങ്ങില്‍ മുഖ്യാത്ഥിതി എം.പി.മുഹമ്മദ് ഫൈസല്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. തന്റെ പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്ത ടാബ് എത്രയും വേഗം നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അറിയിച്ചു. കൂടാതെ ‍ഡിസംബര്‍-ജനുവരി മാസത്തോടെ എല്ലാ ദ്വീപുകളിലും 3G സൗകര്യത്തിലേക്ക് BSNL ബാന്‍വിഡ്ത്ത് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദ്വീപുകളിലേയും സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം തുറക്കാനുള്ള നടപടിയും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ആന്തോത്ത് തുടങ്ങാനിരിക്കുന്ന സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യയുടെ സ്പോര്‍ട് സ്കൂളിന്റെ പണി അതിന്റെ അവാസ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് കൗണ്‍സിലര്‍ എ.കുന്നിക്കോയ തങ്ങള്‍, ഡയരക്ടര്‍ എ.ഹംസ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ വര്‍ഷം തുടക്ക മിട്ട എ.ടി മേളയില്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം ഏറെ മികച്ചതെന്ന് അതിന്റെ വിധി നിര്‍ണ്ണയത്തിനെത്തിയവര്‍ അഭിപ്രായപ്പെട്ടു.
ഓരോ വിഭാഗത്തിലേയും വിജയികളുടേയും റണ്ണേഴ്സിന്റെയും വിവരങ്ങള്‍ ഇങ്ങനെ-
ഗണിതശാസ്ത്രം-കാറ്റഗറി-1 ആന്ത്രോത്ത് (വിജയികള്‍) കവരത്തി (റണ്ണേഴ്സ്)
ഗണിതശാസ്ത്രം-കാറ്റഗറി-2 ആന്ത്രോത്ത് (വിജയികള്‍) കവരത്തി (റണ്ണേഴ്സ്)
ഗണിതശാസ്ത്രം-കാറ്റഗറി-3 ആന്ത്രോത്ത് (വിജയികള്‍) കടമത്ത്(റണ്ണേഴ്സ്)
സോഷ്യല്‍ സയന്‍സ്-കാറ്റഗറി-1 ആന്ത്രോത്ത് (വിജയികള്‍) കടമത്ത് (റണ്ണേഴ്സ്)
സോഷ്യല്‍ സയന്‍സ്-കാറ്റഗറി-2 കല്‍പേനി (വിജയികള്‍) ആന്ത്രോത്ത് (റണ്ണേഴ്സ്)
സോഷ്യല്‍ സയന്‍സ്-കാറ്റഗറി-3 കല്‍പേനി (വിജയികള്‍) കടമത്ത് (റണ്ണേഴ്സ്)
പ്രവൃത്തി പരിചയമേള- കാറ്റഗറി 1- അമിനി (വിജയികള്‍) ആന്ത്രോത്ത് (റണ്ണേഴ്സ്)
പ്രവൃത്തി പരിചയമേള- കാറ്റഗറി 2- ആന്ത്രോത്ത്(വിജയികള്‍) കവരത്തി (റണ്ണേഴ്സ്)
പ്രവൃത്തി പരിചയമേള- കാറ്റഗറി 2- ആന്ത്രോത്ത്(വിജയികള്‍) അമിനി(റണ്ണേഴ്സ്)
ഐ.ടി - കാറ്റഗറി-2 - ആന്ത്രോത്ത് (വിജയികള്‍), കല്‍പേനി (റണ്ണേഴ്സ്)
ഐ.ടി - കാറ്റഗറി-3 - ആന്ത്രോത്ത് (വിജയികള്‍), അഗത്തി (റണ്ണേഴ്സ്)
ശാസ്ത്രോല്‍സവം ഓവറോള്‍ ചാമ്പ്യന്‍സ് ആന്ത്രോത്ത് , റണ്ണേഴ്സ് കവരത്തി
പ്രവര്‍ത്തി പരിചയമേള ഓവറോള്‍ ചാമ്പ്യന്‍സ് ആന്തോത്ത്, റണ്ണേഴ്സ് അമിനി
ഐ.ടി ഓവറോള്‍ ചാമ്പ്യന്‍സ് ആന്തോത്ത്, റണ്ണേഴ്സ് കല്‍പേനി
ഗണിതശാസ്ത്ര മാസിക ഒന്നാം സ്ഥാനം -അമിനി, രണ്ടാം സ്ഥാനം-ആന്ത്രോത്ത്, മൂന്നാം സ്ഥാനം- കടമത്ത്
അഞ്ചാമത് ശാസ്ത്രോല്‍വസം, ഐ.ടി പ്രവൃത്തിപരിചയമേള മിനിക്കോയിയില്‍ നടക്കും.
പോയിന്റ് നില
അഗത്തി- 331.5
അമിനി- 476.4
ആന്ത്രോത്ത്-624.5
ബിത്ര- 33
ചെത്ത്ലാത്ത്-284.5
കടമത്ത്- 399.5
കല്‍പേനി- 446
കവരത്തി- 502
കില്‍ത്താന്‍- 267.5
മിനിക്കോയി- 303

SHARE YOUR FEEDBACK

RECENT IN THIS CATEGORY