DweepDiary.com | ABOUT US | Friday, 26 April 2024

നാലാമത് ശാസ്ത്രോല്‍സവത്തിന് കോടിയുയര്‍ന്നു - പോയിന്‍റില്‍ പുതിയ മാനദണ്ഡം.

In main news BY Admin On 16 November 2016
ആന്ത്രോത്ത് (15/11/2016): നാലാമത് ലക്ഷദ്വീപ് സ്കൂള്‍ ശാസ്ത്രോല്‍സവം, പ്രവര്‍ത്തി പരിചയ മേള, ഐ‌ടി മേളയ്ക്ക് ആന്ത്രോത്തില്‍ കോടിയുയര്‍ന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ ഫറൂഖ് ഖാന്‍ ഐ‌പി‌എസ് മേള ഉല്‍ഘാടനം ചെയ്തു. ഇപ്രാവശ്യം ആദ്യമായി ഐ‌ടി യും മേളയുടെ ഭാഗമാവുന്നു. കൂടാതെ നേരത്തെ നിലനിന്നിരുന്ന പോയിന്‍റ് മാനങ്ങള്‍ക്ക് സമൂല മാറ്റവും വന്നിരിക്കുന്നു. നേരത്തെ ഇനങ്ങളില്‍ ഒന്ന്‍ , രണ്ട്, മൂന്ന്‍ സ്ഥാനം നേടിയാല്‍ ടീമിന് 5, 3, 1 എന്നീ നിലകളീല്‍ പോയിന്‍റ് കിട്ടുമായിരുന്നു. ഇനി മുതല്‍ ഈ പോയിന്റിന് പുറമെ ഇനങ്ങളില്‍ A, B, C ഗ്രേഡ് നേടുന്ന എല്ലാ കുട്ടികളുടേയും ടീമിന് 5, 3, 1 എന്നീ പോയിന്റുകള്‍ അധികം ലഭിക്കും. ഉദാഹരണമായി ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങ് മല്‍സരത്തില്‍ ആന്ത്രോത്ത്, കവരത്തി, അമിനി ദ്വീപുകളിലെ കുട്ടികള്‍ ഒന്ന്‍, രണ്ട്, മൂന്ന്‍ സ്ഥാനങ്ങള്‍ ലഭിച്ചാല്‍ അവരുടെ നാടിന് 5, 3, 1 പോയിന്റുകള്‍ ലഭിക്കും. കൂടാതെ പ്രസ്തുത മല്‍സരത്തില്‍ A, B, C ഗ്രേഡ് ലഭിക്കുന്ന നാടുകള്‍ക്കും 5, 3, 1 പോയിന്റുകള്‍ ലഭിക്കും. ഈ രീതിയാലായിരിക്കും കലോല്‍സവത്തിനും പോയിന്‍റ് മാനദണ്ഡമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ടവര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. ഇങ്ങനെയായാല്‍ പക്ഷാപാതപരമായ ജഡ്ജ്മെന്‍റ് ഒരു പരിധിവരെ ഒഴിവാക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ചാംപ്യന്‍മാരേ തെരെഞ്ഞെടുക്കുന്നതില്‍ സങ്കീര്‍ണതയുണ്ടാകുമെന്നും ആശങ്കപ്പെടുന്നവരുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY