DweepDiary.com | ABOUT US | Friday, 29 March 2024

ദ്വീപിന്റഭിമാനമായി ടിപ്പുസുല്‍ത്താന്‍

In main news BY Admin On 10 November 2016
കില്‍ത്താന്‍- ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയുടെ എം.എസ്.ഇ ജിയോഇന്‍ഫോര്‍മാറ്റിക്സില്‍ (ഭൗമവിവര സാങ്കേതിക വിദ്യ) ഒന്നാം റാങ്കിന്റെ തിളക്കവുമായി ലക്ഷദ്വീപ് സ്വദേശി. കില്‍ത്താന്‍ ദ്വീപ് മദീനാ നന്‍സില്‍ ടിപ്പുസുല്‍ത്താനാണ് പ്രതിഭ. പരേതനായ മുഹമ്മദ് ഹാജിയുടെ മകനായ ടിപ്പുസുല്‍ത്താന്‍ സീനിയര്‍സെക്കണ്ടറിവരെ വിദ്യ അഭ്യസിച്ചത് കില്‍ത്താന്‍ സീനിയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നാണ്. പിന്നീട് മീഞ്ചന്ത ആര്‍ട്സില്‍ നിന്ന് ടി.ടി.സിയും ശ്രീനാരായണകോളേജ് പാലക്കാടില്‍ നിന്ന് എന്‍വയോര്‍മെന്റ് ആന്‍ഡ് വാട്ടര്‍ മാനേജ്മന്റില്‍ ബിരുധവും കരസ്ഥമാക്കി. തുടര്‍ന്ന് ഉപരിപഠനത്തിനായി തമിഴ് നാട്ടിലെ ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയില്‍ ചേരുകയായിരുന്നു. സ്കൂള്‍ പഠന കാലത്ത് തന്നെ ഭൗതിക ശാസ്ത്രത്തില്‍ പ്രത്യേക താല്പര്യം കാണിച്ചിരുന്നു. നവംബര്‍ ഒന്നാം തിയ്യതി ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ വാര്‍ഷിക പരിപാടിയില്‍ ടിപ്പുസുല്‍ത്താന്‍ പ്രത്യേകം തയ്യാറാക്കിയ കില്‍ത്താന്‍ ദ്വീപിന്റെ ഭൂപടം പ്രകാശനം ചെയ്യുകയുണ്ടായി. ഉപരി പഠനത്തിന് അതേ യൂണിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി ക്ക് പോകാന്‍ കാത്തിരിക്കുകയാണ് ടിപ്പുസുല്‍ത്താന്‍. കില്‍ത്താന്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ അസിസ്റ്റന്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് ശാഫി ജേഷ്ട സഹോദരനാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY