ലക്ഷദ്വീപ് കടലിൽ അജ്ഞാത ഗ്യാസ് കുറ്റികൾ വ്യാപകമായി കരക്കേറുന്നു
കിൽത്താൻ/ അമിനി/കടമത്ത്/ചെത്ത്ലത്ത് (20/09/2016): കിൽത്താൻ, അമിനി, ചെത്ത്ലത്ത് ദ്വീപുകളിൽ വ്യാപകമായി കടലിൽ ഗ്യാസ് എന്ന് കരുതുന്ന ഗ്യാസ് കുറ്റികൾ വ്യാപകമായി കരയ്ക്കേറുന്നു. ഇത്തരത്തിലുള്ള ഗ്യാസ് കുറ്റികൾ കിൽത്താൻ ദ്വീപിലാണ് വൻ തോതിൽ ആദ്യം കണ്ടെത്തിയത്. ഇന്നലെ അമിനിയിൽ നിന്നും ചെത്ത്ലാത്തില്‍ നിന്നു ഗ്യാസ് കുറ്റികൾ കണ്ടെത്തി. രണ്ട് ദ്വീപിലും പോലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവ പായൽ പിടിച്ച രൂപത്തിലാണുള്ളത്. പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ പോലീസ് ഇവ സുരക്ഷിതമായി സ്റ്റേഷനിലേക്ക് മാറ്റി. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ലക്ഷദ്വീപ് ഫയർ ഫോയ്സിനാണ് ഇവ നിർവീര്യമാക്കുന്നതിനുള്ള ചുമതല.