DweepDiary.com | ABOUT US | Thursday, 25 April 2024

മിനിക്കോയിയിൽ ബലി പെരുന്നാൾ വിപുലമായി ആഘോഷിച്ചു

In main news BY Admin On 15 September 2016
മിനിക്കോയി (13/09/2016): പതിവ് പോലെ മിനിക്കോയി നിവാസികൾ ഈദുൽ അസ്ഹ വിപുലമായി ആഘോഷിച്ചു. പെരുന്നാൾ രാത്രി മുതൽ വൈകുന്നേരം വരെ ബന്ധു വീടുകള്‍ സന്ദര്‍ശിക്കുന്നവരുടെ തിരക്കായിരുന്നു. രാവിലെ 7.40നു ഫുന്‍ഹിലോല്‍ വില്ലേജ് ജമാഅത്ത് പള്ളിയിലും ബാഡാ വില്ലേജ് ജമാഅത്ത് പള്ളിയിലും വിശ്വാസികള്‍ പെരുന്നാൾ നിസ്കാരത്തിന് ഒത്ത് ചേര്‍ന്നു. ഇരു പളളികളിലും യഥാക്രമം ജനാബ് മൂസ ബൊഡു സഫറുഗോത്തിയും ജനാബ് ഡി മുഹമ്മദ് ബിന്‍ മൂസയും (ഖത്തീബ്) പെരുന്നാള്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി. നിസ്കാര ശേഷം നടന്ന ഖുതുബക്ക് ജനാബ് കെആര്‍ബി ഇബ്രാഹിം മൗലവിയും (ഫുന്‍ഹിലോല്‍ ജമാഅത്ത് പള്ളി) ജനാബ് ഡി മുഹമ്മദ് ബിന്‍ മൂസയും (ബാഡാ വില്ലേജ് ജമാഅത്ത് പള്ളി) നേതൃത്വം നല്‍കി. പെരുന്നാൾ ആഘോഷത്തിന് കാരണമായ ഹസ്രത്ത് ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മായില്‍ നബിയുടേയും ത്യാഗത്തിന്‍റെ കഥ ഓര്‍മിപ്പിച്ച ഇരു ഇമാമുമാരും ജനങ്ങള്‍ക്ക് പെരുന്നാൾ ആശംസകൾ കൈമാറി. നിസ്കാര ശേഷം ചിലര്‍ ബലി കര്‍മ്മങ്ങള്‍ നടത്തി.

തുടര്‍ന്ന് ദ്വീപിലെ വില്ലേജ് മൂപ്പന്‍മാരുടെ ഔദ്യോഗിക ഭരണ ആസ്ഥാനങ്ങളായ "വില്ലേജ് ഹൗസുകളി"ല്‍ ഒത്ത് ചേരലുകളും വിരുന്നും സംഘടിപ്പിക്കപ്പെട്ടു. ഈ ദിവസങ്ങളില്‍ ദ്വീപിലെ തുണ്ടി മേഖലയിലേക്ക് ട്രിപ്പ് സംഘടിപ്പിക്കുന്നതും 1885'ല്‍ ബ്രിട്ടീഷുകാരാല്‍ സ്ഥാപിതമായ 130 വര്‍ഷം പഴക്കമുള്ള ലൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന്തും പതിവാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY