DweepDiary.com | ABOUT US | Wednesday, 24 April 2024

'ലക്ഷദ്വീപ് സാഹിത്യ പുരസ്ക്കാരം 2016' ന് അപേക്ഷ ക്ഷണിച്ചു

In main news BY Admin On 03 September 2016
കില്‍ത്താന്‍- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം വര്‍ഷം തോറും കൊടുത്തുവരാറുള്ള 'ലക്ഷദ്വീപ് സാഹിത്യ പുരസ്ക്കാര'ത്തിന് 2015-16 വര്‍ഷത്തെക്കുള്ള അപേക്ഷ ക്ഷണിച്ചു. 2015 നംവംബര്‍ 1 ന് ശേഷം ഇതുവരെ പുറത്തിറങ്ങിയ ലക്ഷദ്വീപിലെ എഴുത്തുകാരില്‍ നിന്നുള്ള പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. അപേക്ഷയോടൊപ്പം പുസ്തകത്തിന്റെ മൂന്ന് കോപ്പി വീതം സമര്‍പ്പിക്കേണ്ടതാണ്. ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ പ്രത്യേക ജൂറിയാണ് പുസ്തകങ്ങള്‍ പരിശോധിക്കുക. ആയിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമായിരിക്കും അവാര്‍ഡായി നല്‍കുക. ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍1 ന് കില്‍ത്താനില്‍ വെച്ചാണ് അവാര്‍ഡ് നല്‍കുക. ഒക്ടോബര്‍ 15 ന് മുമ്പായി അപേക്ഷകളും പുസ്തകങ്ങളും എന്‍.ഇസ്മത്ത് ഹുസൈന്‍, സെക്രട്ടറി, ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം, കില്‍ത്താന്‍ എന്ന മേല്‍വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 9496175496

SHARE YOUR FEEDBACK

RECENT IN THIS CATEGORY