DweepDiary.com | ABOUT US | Thursday, 25 April 2024

കില്‍ത്താന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വീണ്ടും എന്‍.സി.പിക്ക്

In main news BY Admin On 25 July 2016
കില്‍ത്താന്‍(25.7.16)- ഇതുവരെയായി നടന്ന സൊസൈറ്റി തെരെഞ്ഞെടുപ്പുകളില്‍ എന്‍.സി.പി പിന്‍തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ വിജയിച്ചത്. ചരിത്രം മാറ്റുമെന്ന വാശിയോടെ മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസ്സ് വീണ്ടും അടിപറ്റി. ഭരണതുടര്‍ച്ചയുമായി വീണ്ടും എന്‍.സി.പി. എന്നാല്‍ എന്‍.സി.പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച റിട്ട. അധ്യാപകന്‍ ഹാജറാബിയോട എച്ച്.നല്ലകോയ ക്ക് ഭൂരിപക്ഷം ഏറ്റവും കുറഞ്ഞതും ശ്രദ്ധേയമായി. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ആസിഫ് ഖാന്‍ ബലിയപുരയ്ക്കാണ്- 901 വോട്ട്.
കേരള രാഷ്ട്രീയത്തോടാണ് കില്‍ത്താനെ മറുനാട്ടുകാര്‍ വിഷേശിപ്പിക്കാറ്. അതിന് കാരണം ഇതുവരെ പഞ്ചായത്ത് ഒരു പാട്ടിയും തുടരെ ഭരിച്ചിട്ടില്ലെന്നുള്ളതാണ്. ലോക സഭാ തെരെഞ്ഞെടുപ്പില്‍ എല്ലാഴ്പോയും എന്‍.സി.പിക്ക് തന്നെയാണ് മേല്‍കൈ. അതായത് കില്‍ത്താനില്‍ എന്‍.സി.പി വിഭാഗമാണ് ഭൂരിപക്ഷം. എന്നാല്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഇത് നില നിര്‍ത്താന്‍ എന്‍.സിപിക്ക് സാധിക്കാത്തതാണ് കേരളാ മോഡലിലേക്ക് കില്‍ത്താനെ ചേര്‍ക്കാന്‍ കാരണം. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഒരു ഡി.പി മാത്ര മുള്ള കില്‍ത്താനില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി 280 ഓളം വോട്ടിനായിരുന്നു എന്‍.സി.പി സ്ഥാനാര്‍ത്ഥിയെ പരാചയപ്പെടുത്തിയത്.

ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ട് നില
(എന്‍.സി.പി)- ആസിഫ്ഖാന്‍.ബി.പി(901), സിറാജ്കോ.കെ.പി(896), നഫീസാ.എന്‍(869), അബൂസാലാ ബൈത്തോട (850),സകീനാബി.കെ.കെ(829), എച്ച്.നല്ലകോയ (732),
(കോണ്‍ഗ്രസ്സ്)- ഷിഹാബുദ്ധീന്‍.ടി.ടി(596), ആശിഖ് ഹുസൈന്‍ നീലാത്തപ്പുര (591), റുഹിയത്ത്.ബി.പി(575), മുഹമ്മദ് ഫൗസീഹ്.എന്‍(568), ആറ്റക്കിടാവ്.ഓ.പി(564), ഫാത്തിമത്ത് സുഹ്റാ ഖദീജാ മന്‍സില്‍ (553)
അസാധു- 142 (ഫോട്ടോയില്‍- ആസിഫ് ഖാന്‍.ബി.പി)

SHARE YOUR FEEDBACK

RECENT IN THIS CATEGORY