DweepDiary.com | ABOUT US | Thursday, 28 March 2024

സഹകരണ സംഘം തെരെഞ്ഞെടുപ്പ്..കില്‍ത്താന്‍ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്

In main news BY Admin On 24 July 2016
കില്‍ത്താന്‍(24.7.16):- കില്‍ത്താന്‍ ദ്വീപ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരെഞ്ഞെടുപ്പിനായി സമ്മദിധായകര്‍ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. സ്ഥാനാര്‍ത്ഥികളുടെ നാമ നിര്‍ദ്ദേശ പത്രികയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റി വെക്കുകയായിരുന്നു. 6 സീറ്റുകളിലേക്കായി എന്‍.സി.പി, കോണ്‍ഗ്രസ്സ് പാര്‍ട്ടികളില്‍ നിന്ന് 12 സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനുണ്ട്. 2 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
കഴിഞ്ഞ 28 വര്‍ഷങ്ങളിലായി ഒരു പ്രാവശ്യം മാത്രമായിരുന്നു കോണ്‍ഗ്രസ്സിന് 3 സീറ്റുകള്‍ ലഭിച്ചത്. അന്ന് സീറ്റുകള്‍ 3-3 എന്ന നിലയിലായതിനാല്‍ പ്രസിഡന്റ് തെരെടുപ്പ് നടക്കാതെ വരുകയും പിന്നീട് നടന്ന തെരെഞ്ഞെടുപ്പില്‍ എന്‍.സി.പി മുഴുവന്‍ സീറ്റുകളുലും വിജയക്കുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് 2 സീറ്റുകള്‍ അവകാശപ്പെടുന്നെങ്കിലും മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന് പ്രതീക്ഷയിലാണ് എന്‍.സി.പി
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍-
(എന്‍.സി.പി)- എച്ച്.നല്ലകോയ, അബൂസാലാ, ആസിഫ്ഖാന്‍.ബി.പി, സിറാജ്കോ.കെ.പി, സകീനാബി.കെ.കെ, നഫീസാ.എന്‍
(കോണ്‍ഗ്രസ്സ്)- മുഹമ്മദ് ഫൗസീഹ്.എന്‍, ഷിഹാബുദ്ധീന്‍.ടി.ടി, ആശിഖ്.ബി.പി, ആറ്റക്കിടാവ്.ഓ.പി, റുഹിയത്ത്.ബി.പി, ശാഹിദാ
പോളിങ്ങ് രാവിലെ 8 മണിമുതല്‍ വൈകുന്നേരം 5 മണിവരെയായിരിക്കും. ഗവ.എസ്.ബി.സ്കൂളിലാണ് പോളിങ്ങ് സ്റ്റേഷന്‍. വോട്ടെണ്ണല്‍ തിങ്കളാഴ്ച്ച നടക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY