DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപ് ചരക്ക് കപ്പല്‍ നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി - രണ്ടു പേര്‍ക്കെതിരെ സി‌ബി‌ഐ കുറ്റപത്രം

In main news BY Admin On 25 June 2016
കൊച്ചി (25/06/2016): ലക്ഷദ്വീപ് ഭരണ കൂടത്തിന് വേണ്ടി ആറ് ചരക്ക് ബാര്‍ജ്ജുകള്‍ നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി. ഏകദേശം 12.20 കോടി രൂപയുടെ ക്രമക്കേടില്‍ കൊച്ചി ആസ്ഥാനമായുള്ള സി‌ബി‌ഐ വിഭാഗം രണ്ടു പ്രതികള്‍ക്കെതിരെ അമിനി ദ്വീപ് ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിപുല്‍ ഷിപ്പ് യാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ഗോവയുടെ മേധാവികളായ വിപുല്‍ ആമീന്‍, മോഹന്‍ റാവു എന്നിവര്‍ക്കെതിരേയാണ് സി‌ബി‌ഐ നടപടി. കൂടാതെ ബാര്‍ജ്ജുകള്‍ നിര്‍മ്മിക്കുന്നതിന്‍ ദ്വീപ് ഭരണകൂടം ഉപദേഷ്ടാവായി നിയമിച്ച ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് ജെ.വി.എസ്. റാവുവുനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും സി‌ബി‌ഐ ശുപാര്‍ശ ചെയ്തു. ദര്‍ഘാസ് നടപടികള്‍ ആരംഭിച്ചത് മുതല്‍ ക്രമക്കേട് നടന്നതായി സി‌ബി‌ഐ കണ്ടെത്തിയിരുന്നു. കരാര്‍ ലഭിച്ച ഉടന്‍ 12.20 കോടി രൂപയും വുപുല്‍ ഷിപ്യാര്‍ഡ് കൈപ്പറ്റിയിരുന്നു. മാത്രമല്ല കരാര്‍പ്രകാരം 22 ജീവനക്കാര്‍ക്ക്/ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൌകര്യം ചരക്കു കപ്പലുകളില്‍ ഏര്‍പ്പാടാക്കുന്നതില്‍ കമ്പനി അനാസ്ഥ കാണിച്ചിരുന്നു. സി‌ബി‌ഐ ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ അസീസ്, സി‌കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY