DweepDiary.com | ABOUT US | Thursday, 25 April 2024

ദ്വീപുകളില്‍ മുംബൈ മോഡല്‍ ആക്രമണ ഭീഷണി, കപ്പലുകള്‍ക്കും മുന്നറിയിപ്പ്

In main news BY Admin On 18 June 2016
ന്യൂഡല്‍ഹി (18/06/2016): ഇന്ത്യയിലെ 180 ചെറു തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് തീവ്രവാദി ആക്രമണ സാധ്യത ഉള്ളതായി കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. തുടര്‍ന്ന് കഴിഞ്ഞ വാരം ആദ്യം ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആഭ്യന്തര മന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, പോലീസ് മേധാവികള്‍ എന്നിവരെ വിളിച്ച് ചേര്‍ത്ത് തീരദേശ സുരക്ഷ വിലയിരുത്തി. രാജ്യത്തിന്‍റെ 7516 കിലോമീറ്റര്‍ വരുന്ന തീരദേശങ്ങളിലെ തന്ത്ര പ്രധാന പ്രദേശങ്ങളില്‍ മാത്രം സുരക്ഷ ഒരുക്കിയാല്‍ പോരെന്നും തീവ്രവാദികള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളും ലക്ഷ്യം വെക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ്ങ് പ്രസ്താവിച്ചു. ലക്ഷദ്വീപിലേയും ആന്തമാനിലേയും 5 വീതം ദ്വീപുകള്‍ തീവ്രവാദ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലെ ഏറ്റവും തെക്കേ അറ്റത്തുള്ള മിനിക്കോയ്, അതിനടുത്ത് കിടക്കുന്ന കല്‍പേനി, വടക്ക് ഭാഗത്തുള്ള ചെത്ത്ലാത്, കടമം ദ്വീപുകള്‍ ഇതില്‍പ്പെടും. കൂടാതെ ഇന്ത്യന്‍ കപ്പലുകളായിരിക്കും ആക്രമണത്തിനായി തട്ടിയെടുക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.


എന്നാല്‍ കേന്ദ്ര ഇന്‍റലിജന്‍സിന്‍റെ അപഗ്രഥനത്തില്‍ വിമര്‍ശനങ്ങളും ഉയരുന്നു. ലക്ഷദ്വീപിലേയും ആന്തമാനിലേയും ജനവാസമില്ലാത്ത ദ്വീപുകളേ ആക്രമണ സാധ്യതയില്‍ നിന്ന്‍ ഒഴിവാക്കിയതാണ് ഇതില്‍ ഒന്ന്‍. പ്രധാന ദ്വീപുകള്‍ക്ക് അടുത്ത് കിടക്കുന്ന ഇത്തരം ദ്വീപുകള്‍ വളരെ തന്ത്രപ്രധാനമാണ്.

ലക്ഷദ്വീപിലെ ചെറിയപാണി, വലിയപാണി റീഫ് മേഖലകളില്‍ രണ്ടു വട്ടമാണ് ശ്രീലങ്കന്‍ കൊള്ളക്കാരെ തീരദേശ സേന പിടികൂടിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY